യന്ത്രപ്പാവ

 എനിക്കിതു വേണമെന്നെപ്പൊഴും
ചുമ്മിച്ചുണുങ്ങിയോൾ
അപ്പനോടിങ്ങനെ..
അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും
മുറ്റുംവയസ്സിലും
അപ്പനോടിങ്ങനെ...

അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ
കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ....
അപ്പേടെ മോളുടെ
ആഗ്രഹമല്ലിയോ
അപ്പനല്ലേയെന്ന
ഓർമ്മവച്ചമ്മയും...

അപ്പാ..നിനക്കെന്തു വേണമെന്നോർക്കുൻ
അപ്പേടെ മോളുടെ നാവുവഴങ്ങീല,
കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന്
നിത്യവുമമ്മയും
അപ്പനോടിങ്ങനെ...

അപ്പനോടാവശ്യമേയുള്ളു നിത്യവും
അപ്പനോ ആവശ്യമില്ലാത്ത ജന്മവും
അപ്പനൊരൊറ്റമരപ്പാലമാണൽഎലെത്രവട്ടം
മക്കളേറികടന്നുപോം...

അപ്പനൊരു പെരുംതച്ചന്റെപാവ,
ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ.
ജീവിതപ്പാലത്തിലാരോകുരുക്കിയ 
കേവലനല്ലോ, അപ്പനിന്നെപ്പൊഴും. 

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം