ശൂന്യതയുടെ മുദ്ര


നിന്റെ വിരൽത്തുമ്പുകൾ
എന്റെ നെഞ്ചിൽ കോറിയ
പ്രണയമന്ത്രങ്ങൾ
കാലം മായ്ച്ചു കളഞ്ഞു;
ഇന്നവിടെ ശൂന്യതയുടെ 
കറുത്ത മുദ്രകൾ മാത്രം.

​ഭൂതകാലമൊരു
ക്രൂരനായ ചിത്രകാരനാണ്—
ഓരോ പുലരിയിലും അവൻ
എന്റെ ഇന്നലെകളെ
ഇരുട്ടുകടഞ്ഞ മഷിചേർത്ത് കോറിവരയ്ക്കുന്നു.
​ജീവിതമിപ്പോൾ
ദീർഘനിശ്വാസം മാത്രമാണ്,
ഒരു നിശബ്ദ ശ്മശാനം.

മനസ്സിലെ മധുരമെല്ലാം 
ശരീരം ആവാഹിച്ചിരിക്കുന്നു..
വിരൽത്തുമ്പുമുതലുള്ള നിശ്ചേതന
ഉടലാകെ തരിച്ചുകയറുന്നു..
ഉയിരിന്റെ ഉർദ്ധശ്വാസം 
ഒരു കുരപോലെ...
ഓർമ്മകളിൽ നിന്നു നീ
മായാതെ തങ്ങുന്നതെന്തിന്..
ഒരുപാട് തിരകൾ
ഈ തീരമണഞ്ഞുമടങ്ങി
എങ്കിലും..
​നിനക്ക് ശേഷം
എനിക്ക് പ്രണയമില്ലായിരുന്നു..
പ്രതീക്ഷയും...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം