സമസ്യകൾ

ഇരു ചിന്തകളുടെ ഓരംചേർന്നവർ നാം..
ദൂരെ ജലസീമയിലൂടെ 
പതിയെ ഒഴുകുന്നൊരു 
ജലയാനമാണ് നിന്റെ കൗതുകം. 
അതിനപ്പുറം 
അന്തിച്ചോപ്പിന്റെ അതിതീവ്രതയിലമർന്നലിഞ്ഞുതീരുന്ന 
ഒരു പകലാണെന്റെ ചിന്ത... 

കൊക്കുനീട്ടി കാലുകൾ പിന്നോട്ടുന്തി ചക്രവാള സീമതാണ്ടിയകലുന്ന ദേശാടനപക്ഷിയാണ് നിന്റെ കൗതുകമപ്പോൾ,..

വർണ്ണവെളിച്ചമണഞ്ഞ് പതിയെ നിറംകെട്ടിരുളുന്ന ആകാശത്തിൽ, ഇനിയും കുഞ്ഞുനക്ഷത്രക്കണികകൾ പൂത്തുവിടരുമോ എന്ന സന്ദേഹമാണെന്നിൽ..

ഇരു ചിന്തകളുടെ ഓരംചേർന്ന് ചരിക്കുന്നവരാണ് നാം..
#ശ്രീ

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം