പറന്നുപോകുന്നചോദ്യങ്ങൾ
നദിയുടെ മാറിൽ
ചാരനിഴൽ തീർത്ത്
ഒരു പക്ഷിപറന്നുയർന്നു..
എവിടെത്താമെന്ന് അറിയാതൊരു യാത്ര,,
മടക്കമില്ലാതെ.....
തീരത്തൊരു കാറ്റ്
അതിന്റെ ശബ്ദങ്ങൾ തേടി.
പറന്നുപോയ
ചിറകടിയുടെ സ്പന്ദനം
ഒരു സംശയം പോലെ
പ്രകൃതിയിൽ വിതറിനിന്നു.
ഇരുട്ടിടങ്ങളിൽ
നിഴലുകൾ തുറക്കുന്ന വാതിലുകൾ താണ്ടി,
ആരൊരാളുടെ വിളിതേടി
ഒരാളും കാണാത്ത വഴിതാണ്ടി.
അവന്റെ പറക്കലിൽ
ഭയമോ പ്രതീക്ഷയോ
പറയാനാവാത്ത
ഒരു ശീതക്കാറ്റ് വീശി.
ആ യാത്ര…
ഒരു ചോദ്യമവശേഷിപ്പിച്ചു.
രാത്രിയുടെ ആഴത്തിനെ
ആ പക്ഷി,
ഒരൊറ്റ ചിറകടി കൊണ്ട്
അറിയാത്ത ഭാവിയിലേക്ക്
മുക്കിത്താഴ്ത്തി..
Comments