പ്രണയം
🌸 പ്രണയം
പ്രണയം...
സ്ത്രീയല്ല അത്,
പുരുഷനുമല്ല,
രണ്ടു ഹൃദയങ്ങൾ
ഒരേ സ്പന്ദനം കേൾക്കുന്ന നിമിഷം..
അതാണ് പ്രണയം.
അത് ചുണ്ടുകളിൽ
ഉച്ചരിക്കുന്ന വാക്കല്ല,
ആത്മാവിൽ ജനിക്കുന്ന
നിശബ്ദതയാണ്.
ചേർന്നുനിൽക്കുന്ന
രണ്ടുരൂപങ്ങൾക്കിടയിൽ
ദൃശ്യമല്ലാത്ത ഒരു ദീപ്തി —
അതാണ് അതിന്റെ ജീവൻ.
അവളിൽ മൃദുലതയും,
അവനിൽ ശക്തിയും,
ലയിക്കുമ്പോൾ ഉദിക്കുന്ന
ഒരു അതീത സംഗീതം...
അതാണ് പ്രണയം.
അത് നരനാരികളിൽ
പിറക്കുന്നില്ല,
ദൈവത്തിന്റെയോ
മനുഷ്യന്റെയോ
ആകൃതിയിലുമല്ല;
അത് സൃഷ്ടിയുടെ നിസ്വനം,
നിശ്ചലമായ
നിമിഷത്തിലെ ശ്വസനം.
പ്രണയം—
ലിംഗമില്ലാത്ത ദിവ്യാവസ്ഥ,
രണ്ടു ആത്മാക്കൾ
ഒരൊറ്റ വെളിച്ചമാകുന്ന
അസിംതമായ അത്ഭുതം.
Comments