ഒറ്റപ്പെടൽ
ജീവിതത്തിൽ ഒരിക്കലെങ്കിലും
മനുഷ്യൻ അനുഭവിക്കേണ്ട
വികാരമാണ് ഒറ്റപ്പെടൽ.
കൂട്ടത്തിനിടയിൽ നാം നഷ്ടപ്പെടുത്തുന്നത്
സ്വന്തം ശബ്ദത്തെയാണ്,
ഒറ്റപ്പെടലിൽ തിരിച്ചുകിട്ടുന്നത്
അത് തന്നെയായ ആത്മസത്യമാണ്.
ഒറ്റപ്പെടൽ ഒരു മുറിവല്ല
ഒരു മറവിയുടെ തുറന്ന വാതിൽ,
ആന്തരിക സ്വാതന്ത്ര്യത്തിന്റെ
ആദിമാനുഭവം.
ലോകം നമ്മിൽ പതിപ്പിച്ച
മുഖങ്ങളും ചുമതലകളും
ഒന്നൊന്നായി അഴിഞ്ഞുപോകുമ്പോൾ,
ബാക്കി നിൽക്കുന്നത്
മൂടിവെക്കാനാവാത്ത
‘ഞാൻ’ എന്ന നഗ്നസത്യം.
ആ സത്യത്തെ നേരിടുക
വേദനാജനകമായേക്കാം,
പക്ഷേ അതുതന്നെ
ആത്മാവിന്‍റെ വിമോചനമാണ്.
ഒറ്റപ്പെടൽ സങ്കടത്തിന്റെ
മറ്റൊരു പേര് മാത്രമല്ല,
അത് ആത്മാവിനെ
ശുദ്ധീകരിക്കുന്ന
ഒരു തീർത്ഥയാത്രയാണ്.
Sreekumar Sree
Comments