കവിത

കടലു പറഞ്ഞതും കവിത
കരളു മൊഴിഞ്ഞതും കവിത
കനിവു നിറഞ്ഞൊരു കവിത
കനവിൽ നിനവായ കവിത..

മഴ ചൊല്ലിയാർത്തതു കവിത
മണ്ണുനനഞ്ഞതും കവിത
മിഴി തുറന്നാലൊരു കവിത
മനസു തുറന്നാലും കവിത..

കിളി പാടിയാർത്തൊരു കവിത
പൂവ് ചിരിച്ചതും കവിത
പ്രണയം മനോഹര കവിത
ജീവിതം വലിയൊരു കവിത..

നദിയൊഴുകുന്നതു കവിത
കാറ്റു വിതച്ചതും കവിത
താരകം മിന്നിയ കവിത
പൗർണ്ണമി തൂകിയ കവിത..

ഹൃദയം പകർന്നതു കവിത
സ്നേഹം പകരുന്ന കവിത
ദുഃഖം പിരിയാത്ത കവിത
ആശയം തീർന്നതും കവിത..

ഓരോ ശ്വാസവും കവിത...
ഓരോ സ്വപ്നവും കവിത...
ജീവിത യാത്രയിലെന്നും
ഓരോ നിമിഷവും കവിത...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം