കൃഷ്ണപക്ഷം 7


സർഗ്ഗം-7
രാസക്രീഡ
രാസക്രീഡ വൃന്ദാവനത്തിലെ ഭക്തിമാധുര്യത്തിന്റെ പരമോന്മാദം തന്നെയാണ് രാസക്രീഡ. വൃന്ദാവനത്തിന്റെ നിശാശാന്തി — പൂർണ്ണചന്ദ്രന്റെ വെള്ളിത്തിരികൾ
യമുനയുടെ തരംഗങ്ങളിൽ
മിന്നിമറഞ്ഞു.
കുളിർ കാറ്റിൽ
മല്ലികാപുഷ്പത്തിന്റെ സുഗന്ധം പരന്നു..
ആ രാത്രി കണ്ണന്റെ വംശിനാദം അവിടെയെങ്ങും ഒഴുകി. മധുരമായ സംഗീതം ഏവരുടെയും ഹൃദയം കവർന്നു.. ഗോപുരങ്ങൾ പോലും രോമാഞ്ചം കൊണ്ടു..
വൃക്ഷങ്ങൾ പൂത്തുലഞ്ഞു. ഗോപികമാർ ആ വംശിനാദം കേട്ട് ഒരു മാന്ത്രികതയിലെന്നപോലെ തങ്ങളുടെ വീടുകൾ വിട്ടു. ഒരു ലക്ഷ്യത്തിലേക്ക് മാത്രം കണ്ണന്റെ വേദി.

അവരുടെ ചുവടുകൾ യമുനയുടെ കരയിൽ
ഒന്നായി നീങ്ങി... കൃഷ്ണൻ 
വൃന്ദാവനത്തിന്റെ നടുവിൽ ചിരിച്ചുനിന്നു. അവന്റെ ചുറ്റും നൂറുകണക്കിനു ഗോപികകൾ. അത്ഭുതം!
ഓരോ ഗോപികയ്ക്കും കൃഷ്ണൻ തന്നെ കൂടെയുണ്ടായിരുന്നു. ഓരോന്നിനോടും അവൻ കൈകോർത്തു, ഓരോ കണ്ണിലും അവൻ മാത്രം നിറഞ്ഞു. രാസമണ്ഡലത്തിൽ
ചന്ദ്രൻ പോലും നോക്കിനിന്നു. ദേവന്മാർ വിസ്മയിച്ചു. താരകകൾ മുഴുവൻ നൃത്തത്തിന്റെ താളത്തിൽ ചെറുതായി മിന്നിത്തിളങ്ങി..

അത് ഒരു സാധാരണ നൃത്തമായിരുന്നില്ല, ഇത് ആത്മാവിന്റെ സംഗീതം. ഗോപികകളുടെ സ്നേഹം കേവലം ലൗകികമല്ലായിരുന്നു , ദൈവികമായ സമർപ്പണം.

കണ്ണന്റെ കണ്ണുകളിൽ കരുണയും മാധുര്യവും ചേർന്നു, ഗോപികകളുടെ ഹൃദയങ്ങളിൽ ആത്മാനന്ദം നിറഞ്ഞുകവിഞ്ഞു.

“കൃഷ്ണാ!
നീ മാത്രമാണ് പ്രാണൻ.
നിന്നെ ഒഴിച്ച്
നമ്മുക്ക് മറ്റൊന്നുമില്ല.”
അവരുടെ ഹൃദയം മുഴങ്ങിക്കൊണ്ടിരുന്നു...
ആ രാത്രി
വൃന്ദാവനം തന്നെ
ഒരു ദിവ്യസഭയായി.
താരകങ്ങൾ വീണുറ്റങ്ങി,
പൂക്കൾ മഴയായി.
യമുനയുടെ തരംഗങ്ങൾ
നൃത്തത്തിന്റെ താളത്തിൽ
കൈയടിച്ചു.

ഗോവിന്ദന്റെ വംശിനാദം ഭൂമിയെ മറികടന്ന് ആകാശത്തേക്ക് ഉയർന്നു. ഭക്തിയുടെ പരമോന്മാദം അവിടെ അനശ്വരമായി പതിഞ്ഞു... ഭൂലോകമാകെ ആ ആനന്ദലഹരിയിൽ മയങ്ങിപ്പോയി.. 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ലൗകിക സ്നേഹം → ദൈവിക സ്നേഹമായി ഗോപികമാരുടെ സ്നേഹം സാധാരണമായ ശാരീരികാഭിലാഷമല്ല. അത് ആത്മാവിന്റെ ദൈവിക സമർപ്പണമാണ്. ഭക്തി ഇവിടെ ആസക്തിയാകാതെ സമർപ്പണമാകുന്നു. (Attachment / Surrender)

അനന്തമായ കൃഷ്ണസ്വരൂപം
ഓരോ ഗോപികയ്ക്കും കൃഷ്ണൻ പ്രത്യേകം അനുഭവപ്പെടുന്നു. ദൈവം ഓരോ ഭക്തന്റെയും ഹൃദയത്തിൽ, അവരുടെ ഭാവത്തിനനുസൃതമായി പ്രത്യക്ഷമാകുന്നു എന്നതാണ് തത്ത്വം. അങ്ങനെ, ഏകദൈവം → അനന്താനുഭവം.

രാസമണ്ഡലം = കോസ്മിക് ഹാർമണി
ചന്ദ്രൻ, താരങ്ങൾ, വൃക്ഷങ്ങൾ, യമുന, പുഷ്പങ്ങൾ – എല്ലാം രാസനൃത്തത്തിൽ പങ്കുചേരുന്നു.
ഇതിലൂടെ ഭക്തിയും ദൈവവും സംഗമിക്കുന്നപ്പോൾ പ്രകൃതിയും വിശ്വവും ഒന്നാകുന്നു. ലോകം മുഴുവൻ ദിവ്യാനുഭവത്തിന്റെ താളത്തിൽ അലിയുന്നു.

വംശിനാദം = ആത്മാവിന്റെ വിളി
കൃഷ്ണന്റെ വംശിനാദം കേട്ട് ഗോപികമാർ വീടുകൾ വിട്ട് ഓടിയെത്തുന്നു.
ഇത്, ആത്മാവിനെ ദൈവികതയിലേക്ക് ആകർഷിക്കുന്ന ശബ്ദം (inner call). ജീവൻ മുഴുവൻ ദൈവത്തിലേക്ക് മാത്രം കേന്ദ്രീകൃതമാകുന്ന യോഗാവസ്ഥയാണ് ഇത്.

 ദ്വന്ദ്വങ്ങൾ മറികടന്ന ആത്മാനന്ദം
നൃത്തം "സാധാരണ നൃത്തമല്ല" എന്നു പറയുന്നത്, അത് ആത്മാവിന്റെയും പരമാത്മാവിന്റെയും സംഗമം.
  അവിടെ സ്വത്വബോധം ലയിക്കുന്നു; ഭക്തനും ദൈവവും തമ്മിൽ ദ്വൈതം ഇല്ലാതെയാകുന്നു.

രാസക്രീഡയുടെ ദാർശനികത ഭക്തിയുടെയും ദൈവത്തിന്റെയും ലയനം തന്നെയാണ്.

ഗോപികമാർ = വ്യക്തിജീവന്മാർ

കൃഷ്ണൻ = പരമാത്മാവ്

രാസനൃത്തം = അവരുടെ സംഗമത്തിന്റെ ദിവ്യാവസ്ഥ

വംശിനാദം = ദൈവത്തിന്റെ വിളി

👉 ഇതിനെ "ഭക്തിയുടെ പരമോന്മാദം, ദൈവത്തോടുള്ള ആത്മീയ ലയനം" എന്നാണ് തത്ത്വചിന്തകർ വിശദീകരിക്കുന്നത്.
Sreekumar Sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം