ഇദം ന മമ...
ഇദം ന മമ...
അരുണോദയത്തിന്റെ രക്തവേദിയിലേയ്ക്ക്
ഞാൻ വിതച്ച പൂക്കളും
പകലിന്റെ പകലിരുളിലേയ്ക്ക്
വാരിയൊഴുക്കിവിട്ട കിനാവുകളും —
ഇവയൊന്നും എന്റെതല്ല…
ഇദം ന മമ…
മഞ്ഞും മഴയും പിന്നിലാകുന്നു
വാക്കുകളുടെ മരണ ശേഷം
ഹൃദയത്തിൽ പാടിയൊരു രാഗവും
പ്രണയത്തിന്റെ പടർച്ചയും —
ഇതും എന്റെതല്ല…
ഇദം ന മമ…
കുടഞ്ഞെറിഞ്ഞ സ്വപ്നങ്ങൾ,
കരുത്താലടക്കിയ പതിരുകൾ
വേരുറച്ച് നിലനിന്ന ഓർമകൾ
തണലായ മൗനത്തിന്റെ മറപുറം
പക്ഷേ ഇവയും എന്റെതല്ല…
ഇദം ന മമ…
ഈ ശ്വാസവും നിശ്വാസവും,
അക്ഷരങ്ങളിലൊളിച്ച ആത്മാവും,
ജീവിതമെന്ന ചലിക്കുന്ന താളവും —
സകലവും അർപ്പിതം
പരമത്തെത്തേ, ദിവ്യതയെ…
ഇതും എന്റെതല്ല…
ഇദം ന മമ…
ജീവൻ പകുത്തുതന്ന
ജന്മകാരണികൾക്കും
ചൂടും ചൂരും തന്ന
പരമാത്മാവിനും
പഞ്ചഭൂതങ്ങൾക്കും
എന്റെതല്ലാത്തവയുടെ
ഇനിയെന്റെ സമർപ്പം
("ഇദം ന മമ" (Idam Na Mama) എന്നത് സംസ്കൃതത്തിൽ ഒരു മഹത്തായ തത്ത്വചിന്താ വാചകമാണ്. അതിന്റെ അർത്ഥം:

Comments