അന്ത്യഗീഥ

അന്ത്യഗീഥ മരണം, അതിലെത്തിച്ചേരുക ഒരു പകൽ കഴിയുമ്പോഴല്ല, കനൽച്ചാരം പൂശിയ കാറ്റായി മനസ്സിന്റെ അഴുക്കുവഴികളിലൂടെ അലഞ്ഞുതിരിയുമ്പോഴാണ്. മനുഷ്യൻ ഒരു കാവ്യമാണ് ഉരുണ്ടു പോകുന്ന നിമിഷങ്ങളിലൊരു അവസാന പദവുമാണവൻ. നിരാശയുടെ ശിഖരത്തിരുന്ന് ഒരു പുതുച്ചെപ്പ് തുറന്നിടുമ്പോൾ, അതിലാനന്ദം കാണുമ്പോൾ, അവിടെയും അവനെ കാത്തിരിക്കുന്നുണ്ട് മരണം. പക്ഷേ, മരണം ഒരവസാനമല്ല; ഒരു മറവിയല്ല, ഒരു തുടക്കമാണ്. ചൂടാറിയ കരങ്ങൾക്കുള്ളിൽ ഒരു പുതിയ കിനാവു പൊട്ടിമുളയ്ക്കുന്നപോലെ ലളിതം. നക്ഷത്രങ്ങൾ ഇനിയും വിടരും ഉരുളൻ കല്ലുകളെ ചീകിമിനുക്കിയൊരിടവഴി, പകുതിയിലവസാനിച്ച കാല്പാടുകളുമായി ഇനിയാരെയോ കാക്കും... നിലാവിന്റെ തിരമാലകൾ ആ പാതയോരങ്ങളിൽ ഇനിയും തരംഗം തീർക്കാം.., അതിനുമുമ്പെപ്പോഴോ ആകാശഗംഗയുടെ പാതയിൽ ഓർമ്മയുടെ നിറമെന്നോണം അലിഞ്ഞുചേരണം.. Sreekumar Sree ©️r. 22062025