വർത്തമാനകാലത്ത് 
അടയാളപ്പെടുത്താനൊന്നുമില്ലാതാകുമ്പോൾ... 
ഭാവികാലം ആശങ്കകളുടെ വായ്പിളർന്നുവരുമ്പോഴാണ് ആരും ഭൂതകാലത്തിന്റ ആശ്വാസങ്ങളിലേക്ക് കൂപ്പുകുത്തുന്നത്.. 
എത്ര കേവലനാകിലും ഒരു ഭൂതകാലവും അതിലങ്ങിങ്ങ് ഇഷ്ടങ്ങളുടെ മിന്നാമിനുങ്ങുവെട്ടങ്ങളും അയാൾ തേടിപ്പിടിക്കുമപ്പോൾ. 
പിന്നെ ആ ഓർമ്മകളുടെ തേഞ്ഞടർന്ന വക്കുകളിൽ തെരുപ്പിടിച്ച് അവയെ താലോലിച്ച് മനസ്സെപ്പൊഴും അതിലഭിരമിക്കും.. മറ്റുള്ളവയെ അയാൾ ബോധപൂർവ്വം തിരസ്കരിക്കയോ വിസ്മരിക്കയോ ചെയ്യുമ്പോൾ അയാളിലെ അൾഷിമേഴ്സിനെ സമകാലീനർ കണ്ടെത്തിയേക്കും. 
എന്നാൽ ഓർമ്മ നശിച്ചവനെന്ന് സമൂഹം സങ്കടപ്പെടുമ്പോൾ ഓർമ്മയുപേക്ഷിച്ചവന്റെ സന്തോഷം അറിയാതെ പോകുന്നു.... 
(from the part of my uncompleted Novel- പടന്തലയുടെ അവബോധങ്ങൾ)
 ©️reserved

Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ