അകത്തായിപ്പോയവർ



ചിലപ്പോൾ അയാളൊരു
'മുറിവുകൾ ഇല്ലാത്ത 
ഹൃദയപേടകം' പോലെയാണ്. അവന് പൊട്ടിക്കരയാൻ ഇടവേളകളില്ല. 
അവനെ ആശ്വസിപ്പിക്കാൻ കാത്തിരിപ്പുകളുമുണ്ടാവില്ല...

അതുകൊണ്ടാണയാൾ 
'ആകാംക്ഷകളെ 
അടുക്കളപ്പാത്രങ്ങളിലേക്കും 
അടുപ്പിലേക്കും നിറച്ച്' 
അതിജീവിക്കാൻ ശ്രമിക്കുന്നത്.

അയാൾ വെള്ളം തിളപ്പിക്കുന്നത് 
വെറുമൊരു അടുപ്പിലാകില്ല
അവൻ തിളപ്പിക്കുന്നത് 
സ്വാഭിമാനത്തെയാണ്,
സാമൂഹികാക്ഷേപത്തെയാണ്,
ആത്മസംഘര്‍ഷങ്ങളെയാണ്,
ഒടുവിൽ, 
ഒരു സമൂഹത്തെ നഷ്ടപ്പെട്ട,
വ്യക്തിപരമായ സംഘര്‍ഷങ്ങളെയും,
മനസ്സുമരവിച്ച വികാരങ്ങളെയുമാണ്..
കാരണം..
ജീവിതത്തിന്റെ തീവ്രത അനുഭവിക്കുന്ന
അടുക്കളയിലാണയാൾ....
അകത്തായിപ്പോയവൻ...
ജീവിതത്തിന്റെ അടുക്കളയിലെ 
ഈ മനുഷ്യൻ 
മറവിയിലാകുകയാണ് പതിവ്.
Sree. 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ