കൗമാരവെളിച്ചം


കൗമാരവെളിച്ചം
നിന്റെ കണ്ണുകളിലൂടെ
ഒരു മഴയായ് വീണിരുന്നു,
ഓർമ്മകളിലെ 
കറുത്ത പുറമ്പോക്കിൽ
നീ കളിപറഞ്ഞ വാക്കുകൾക്ക് ഒരു വര്‍ണ്ണം നല്‍കിഞാൻ.

നിഴലുകളുടെ മിഴിയിലാഴ്ന്നു
പ്രണയത്തിന്റെ ആദ്യ 
തുടിപ്പെരിയലുകൾ,
മിഴിയകങ്ങളിൽ 
തിരയിളകിയിരുന്നു...,
അറിയാതെ പെയ്ത 
കാമനകളുടെ ഗന്ധം.

കൈ തൊട്ടു പറന്നുപോയ
ഒരു പ്രണയചൂട് 
അതോ ദൂരെയുള്ള കനലോ?
കണ്ണീരിന്റെ കവിതയായിരുന്നു
അവസാനം നീ
ആത്മാവിലെഴുതിയത് .

ഇന്നും,
കൗമാര വിരഹത്തിലെ ആ വെളിച്ചം
എന്നെ പിടിച്ചു നിർത്തുന്നു
കാലമെന്ന ഇരുട്ടിന്റെ നടുവിൽ
ഒരു പുഞ്ചിരി പോലെ.

— ശ്രീകുമാർ ശ്രീ
( മകൾ nidhikas ന്റെ വര)


Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ