
സ്പർശം(ചെറുകഥ) പ്രഭാതങ്ങളിൽ ഇപ്പോൾ മനസ്സിലൊരു അസ്വസ്ഥതയുമായാണ് എണീക്കുക...! കൈവിരലുകളിൽ വലതുകൈയുടെ നടുവിരലും മോതിരവിരലും തളർന്നുപോകുന്നു, കഴിഞ്ഞ ചില ആഴ്ചകളായി ഇതു പതിവായിരിക്കുന്നു ... പകൽപോലെ രാത്രികളിലും ആ മരവിപ്പ് വേട്ടയാടുന്നുണ്ടിപ്പോൾ.. പ്രഭാതങ്ങളിലെല്ലാം ആ മരവിപ്പ് മനസ്സിലേക്കും അരിച്ചുകയറുന്നതുപോലെയാണ്... ആയുസ്സ് പകുതികഴിഞ്ഞ വഴിയിൽ നിൽക്കുന്ന മനുഷ്യൻ, ജീവിതമെന്ന പടവുകൾ ഒരുപാട് കയറിയവനാണ്. തനിക്ക് തന്റെ കൈകൊണ്ടുമാത്രം ജീവിക്കാനാവുമെന്ന് എപ്പോഴും വിശ്വസിച്ചവൻ. കൗമാരകാലംമുതൽ മണ്ണിനൊപ്പം കളിച്ചും കിതച്ചും നടന്നതാണ്, എല്ലാം ഈ കൈകളുടെ കരുത്തിലായിരുന്നു... പക്ഷേ ഇപ്പോൾ,... ഈ രണ്ട് വിരലുകൾ ചെറുതായി "ഒന്നിനും പറ്റാത്തവ" ആയി മാറിയതുപോലെ തോന്നുന്നു. ആദ്യദിവസങ്ങളിൽ അത് അവഗണിച്ചിരുന്നാണ് പക്ഷെ... 'ചൂടേറിയതുകൊണ്ടായിരിക്കാം', ' കൈ തലയ്ക്കടിയിൽ വച്ചു കിടന്നതിനാലാകാം" അവൾ ആശ്വസിപ്പിക്കുകയാണ്.. ... സ്വഭാവികമായ വീക്ഷണം. ആകാം ആകട്ടെ... പിന്നെ അങ്ങനെ ആയിരുന്നെങ്കിലെന്ന് ആശ്വസിക്കുകയായിരുന്നു... പക്ഷേ, ഭയംകൊണ്ട് ഉള്ളിൽ മാനസികമായൊരു കുഴൽപ്പാട്ട് തുടങ്ങിയിരുന്നു. ര...