പാട്ടിന്റെകനൽ


പാട്ട് താരാട്ടാണെങ്കിൽ
ആർക്കുമില്ല ചേതം..
അമ്മയുടെ മുഷിഞ്ഞ കരംപോലെ,
ഇടറിയതെങ്കിലും
കുഞ്ഞിനു മധുരമായ,
അല്ലങ്കാരങ്ങളില്ലാത്ത ചമയമാകുന്നു.. ഇതുവരെ.
കാറ്റിൽ കുയിൽപാടി
പാലിൽ മാധുര്യം ചാർത്തി
ചൂടിൽ കുളിർമേഘമായി
ഒരു സ്വപ്നം വിരിയുന്നു ശാന്തമായി അതങ്ങനെ. .

പക്ഷേ,
പാട്ട് പോരാട്ടമാകുമ്പോൾ,
മണ്ണിന്റെ കരച്ചിലായ് ഉയരുമ്പോൾ,
ഇടനിലക്കാരൻ മുഖം തിരിക്കും,
സോഷ്യലിസ്റ്റിന്റെ ചിന്തയിൽ പോലും ഇരുണ്ട കോണുകളുണ്ടെന്ന്
പറയുമ്പോഴാണ് 
നാമറിയുന്നത്,
പാട്ടിന്റെ ഭീമനീതി ചിലർക്കു പേടിയാണെന്ന്..

വിപ്ലവത്തിന്റെ
ചുവപ്പുടയാടയ്‌ക്കുള്ളിൽ
കറുത്ത പുള്ളിക്കുത്തുണ്ടാവാം,

പാട്ട് അതിന്റെ നിറം ചോദിക്കുമ്പോൾ
ഉത്തരങ്ങളില്ലാതെ മൌനം മാത്രം.

എങ്കിൽ ഞങ്ങൾ പാടും –
താരാട്ടിനും പോരാട്ടത്തിനും ഇടയിൽ
ഒരു പക്ഷിരൂപം പോലെ
സ്വതന്ത്രമായി, 
അതിജീവനത്തിന്റെ ഗന്ധവാതം തൊട്ട്
ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും..
കറുത്തരാവിന്റെ പാട്ടുകൾ.

#Sree.30042025 ©️reserved


Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ