#സന്യാസത്തിലേക്കെത്തുന്നത്.
കാറ്റിനോടോ പറവയോടോ
ചോദിക്കുവാൻ പറ്റുമോ?
നിന്റെ ജന്മരഹസ്യമെന്തെന്ന്..
എവിടെ നിന്നാണ് വന്നതെന്നും
എന്തിനാണ് പോയതെന്നും?..
മഴത്തുള്ളിയോട് ചോദിക്കുമോ?
"വിശാലമായൊരു നീലാകാശം
നിന്നിൽ ഒളിച്ചിരിപ്പുണ്ടോ?"
നീ പേറിവന്നതൊരാകാശത്തിന്റെ
ജന്മരഹസ്യമാണോ എന്ന്,
അതപ്പോൾ അണിയുമായിരിക്കും
ഒരായിരം ചിന്തകളുടെ മാല..
ജനനം ഒരു താളമാണ്,
നദിയിൽ വീണ ഒരു തരംഗമാണത്,
പാറകളെ തൊട്ടുരുമ്മി
സമുദ്രമായി പരിണമിക്കുന്നൊരു യാത്രയാണത്...
എന്തിനാണൊരു ജനനം?
ഉണ്ടാകാൻ, കാണാൻ, അനുഭവിക്കാൻ,
തണലിലൊന്ന് മയങ്ങാൻ
വെയിലിലൊന്നു വിയർക്കാൻ
കാറ്റിനൊപ്പം പറക്കാൻ,
മഴയിലൊന്ന് നനയാൻ,
ഒരു പുഞ്ചിരി വിടർത്താൻ
മറുപുഞ്ചിരിയാലൊന്നു പുതയ്ക്കാൻ...
ഇത്രേയോ? അതോ അതിനപ്പുറം?
നമ്മുടെയാർത്തികൾ തീരുമ്പോൾ
മറുപടികൾ നമുക്കു മതിയാകില്ല..
ശരിയായ മറുപടി മറ്റെവിടെയോ മറഞ്ഞിരിക്കും,
ഒരിക്കലുമറിയാത്ത ഒരു രഹസ്യമായി...
തേടലാരംഭിക്കുമ്പോൾ,
അദ്ധ്യാത്മികമായി..
സന്യാസമായി...
Comments