മകൾക്കൊരു താരാട്ട്
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ,
കിളിത്തൂവൽ തൊങ്ങലിടാം...
കാറ്റുപൂക്കും തണൽവഴിയിൽ
ഉറങ്ങുറങ്ങൂ ഇനി
മണിക്കുയിലേ..
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ,
ഉറങ്ങുറങ്ങൂ...
മണിക്കുയിലേ...
നക്ഷത്രമണികളിലൊന്ന്
അടർത്തിനൽകാം...
നിൻസ്വപ്ന തോട്ടത്തിൽ
പൂമ്പൊടിയാകാം...
ഉറങ്ങുറങ്ങൂ... ഇനി
മണിക്കുയിലേ...
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ,
ഉറങ്ങുറങ്ങൂ... ഇനി
മണിക്കുയിലേ...
കുയിലമ്മപാപാട്ടിൻ
അനുപല്ലവിപാടൂ നീ
നീരാടും പൊയ്കയിലെ,
നെയ്യാമ്പലായ് വിടരാം..
ഉറങ്ങുറങ്ങൂ... ഇനി
മണിക്കുയിലേ...
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ,
ഉറങ്ങുറങ്ങൂ... ഇനി
മണിക്കുയിലേ...
Comments