വാണി എഴുതുന്നു
..
എന്നോ മൺകുടത്തിലൊളിപ്പിച്ച
മോഹങ്ങളെ തുറന്നുവിടുമ്പോൾ
നീ അറിഞ്ഞോ..
അവക്ക് ചിറകുമുളയ്ക്കുമെന്ന് ?
ഇന്നവ ചിറകുകൾ വിരിച്ച്
പറന്നുനടക്കുന്നു.
സ്വാതന്ത്ര്യം ആസ്വദിച്ചല്ല
നിന്റെ കൂട്ടുതേടി ....
ഒരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പുള്ള
ഇണയെത്തേടി ....
എന്നാലും,
നീയടുത്തല്ലെങ്കിലും
നീയവിടുണ്ടെന്ന
അറിവാണിന്ന് ശ്വാസം..
ആ ഗന്ധങ്ങളാണ് ഊർജ്ജം
ആ ഓർമ്മകളിലാണ് ജീവിതം....
പ്രേമത്തിനും പ്രണയത്തിനുമപ്പുറം
എല്ലാം നിന്നിലലിഞ്ഞിരിക്കുന്നു...
നീയറിയാതെ...
നീയറിയാത്ത സ്നേഹമാണത്...
നീരുറവവറ്റാത്ത പ്രണയമാണത്...
ലോകത്തിലെ ഒരു മാപിനികളിലും
അളന്നെടുക്കാനാകാത്ത
സ്നേഹം..
പ്രിയനേ…..
നീയെന്ന മഹാസമുദ്രത്തിലേക്കൊഴുകാൻ വെമ്പി,
തടയണകളിൽ
വിതുമ്പിനിൽക്കുന്ന കുഞ്ഞരുവിയാണ് ഞാൻ️
Comments