കവി
കവി....
കാഴ്ച്ചയിൽ കഴിയാത്ത
കാരണങ്ങൾ കാണുന്ന കണ്ണ്.
വാക്കുകളുടെ വിരൽതുമ്പുകളിൽ
വ്യാഖ്യാനമില്ലാത്ത വിസ്മയം...
കവി, മാനവ മനസ്സിന്റെ
മൗനതാളം കേൾക്കുന്ന ഹൃദയം.
ഒരു ജലകണത്തിൽ സമുദ്രം കാണുന്ന,
ഒരിക്കലുമില്ലാത്ത ഒരാൾ...
കവി കർമ്മവീതിയിൽ
കണ്ണീരിറ്റുവീഴുന്ന
ചെറുസ്വരമറിയുന്ന ചിത്തം.
ആദിയിലൊരുങ്ങിയ ലോകത്തിന്റെ
ചോദ്യങ്ങൾക്ക് പുതുവഴികൾ ചൂണ്ടുന്നവൻ...
Comments