വാക്കുകൾ തിരയുമ്പോൾ
വെറുതെയൊരു ശൂന്യത മാത്രം,
അർത്ഥങ്ങൾ മറ്റെവിടെയോ മറഞ്ഞിരിക്കുന്നു,
ഒരു കാറ്റീലലിഞ്ഞോ,
ഒരു മറവിയിലുരുകിയോ,
അർത്ഥങ്ങളപ്രസക്തമാകുന്നു.
പദങ്ങൾ ചിതറുമ്പോൾ
അവക്കുള്ളിൽ ഉണർന്നോർക്കുന്നു..
ഓർമ്മകളുടെ ശബ്ദം മാത്രം,
ഒരു സ്വപ്നം പോലെയോ,
ഒരു മറുവചനം പോലെയോ.
സംഗീതമില്ലാതെ
ഒരു പാട്ട് പിറക്കുമോ?
മുമ്പെപ്പോഴോ തിമിർത്തുപെയ്ത
മഴയില്ലാതെ
ഒരു പൂവ് വിരിയുമോ?
എങ്കിലും
ഒരു കവിത പിറക്കുന്നതോ.?
ഒരു വേദനയ്ക്കുള്ളിൽ
ഒരു കവിത ഉണ്ടാകും,
നിശ്ശബ്ദതയിൽ നിന്ന്
വാക്കുകൾ പിറക്കും,
വിഷയമില്ലായ്മ പോലും
ഒരു വിഷയമാകും!
ഒരു ചിത്രശകലം മാത്രം
ഒരു കവിതയായ് പിറവികൊള്ളും....
@highlight
Comments