തീണ്ടാരി പെണ്ണ്

തീണ്ടാരിപ്പെണ്ണുമെടഞ്ഞൊരു
പൂമാല ചാർത്തിയദേവൻ
പൂപോലെ ചിരിപ്പവതെന്തേ
തീണ്ടലുചുറ്റിയിരിക്കണതെന്തേ... ?
പൂമാല വാങ്ങുന്നവനത്
പൂനൂലിൽ മെടഞ്ഞവളുടെയുടൽ
തീണ്ടാരിപ്പുടവയണിഞ്ഞത്
കാണാഞ്ഞത്
സത്യമതാകാം.

മൂലോകം മുഴുവൻകാണാൻ
മുക്കണ്ണുതുറക്കണദൈവം
ഉള്ളാലെ കണ്ടതുമില്ലേ
പെണ്ണുതികഞ്ഞൂ പൂത്തദിനം...
പൂത്തവൾ തിർത്തൊരു
പൂമാല..?.
കാന്താരം വാണൊരു
മാരനെ
കണ്ണാലെയടക്കിയ
പെണ്ണ്
കൂന്തൽകാടൊന്നുമെടഞ്ഞൊരു
പൂമാരനു വാസമൊരുക്കി

കലചൂടിയമുടിതൻമുകളിൽ
പുഴപോലെ പതുങ്ങിയ പെണ്ണിൻ
ൠതുഭേദം മാറുന്നേരം
ഭഗവാനും തൃക്കണ്ണൊളിമറ...

പെണ്ണാണവളരചനു-
മരയനുമൊരുമിഴിനനവാൽ
കുളിരുനിറയ്ക്കും
കണ്ണാലതുകാണുവനെങ്ങനെ
പെണ്ണെന്നു പറഞ്ഞുതടുക്കും...?

തീണ്ടാരിയഴിച്ചുകുളിച്ചു
താഴംപൂവുടലകിലുപുകച്ചാൽ
തീക്കണ്ണുമടയ്ക്കും ദേവൻ,
തീരംപൂകും കടലരയൻ....
പെണ്ണാണിവളുലകംവെല്ലും
കണ്ണാലൊരു സംജ്ജകൊടുത്താൽ
കല്ലായൊരുകല്പനപോരും
കൽക്കണ്ടത്തരിയായീടും..
പെണ്ണാണവളരചനു-
മരയനുമൊരുമിഴിനനവാൽ
കുളിരുനിറയ്ക്കും
കണ്ണാലതുകാണുവനെങ്ങനെ
പെണ്ണെന്നു പറഞ്ഞുതടുക്കും...?
....... Sree. 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ