അകാലം..


ശിശിരമല്ലാതിരുന്നിട്ടും
പൊഴിഞ്ഞുപോയ തളിരിലകൾ 
നമ്മെ എത്ര അഗാഥമായ 
ദുഖത്തിലാഴ്ത്തി... 
തെളിനീരുറവകളിൽ പോലും 
നാവുണങ്ങിമരിച്ച മത്സ്യങ്ങളെപ്പോലെ 
നമ്മളെത്ര തേങ്ങിയന്ന്..

കാലവർഷമല്ലാതിരുന്നിട്ടും
നമ്മിലെത്രമഴ കൂലംകുത്തിയൊഴുകി..
ഓരോ മഴപ്പാച്ചിലിനുശേഷവും
മനശ്ശുദ്ധിയാകുമെന്ന് വെറുതേ
മോഹിച്ചുനാം... 

മീനച്ചൂടല്ലാതിരുന്നിട്ടും
അഗ്നിക്കാവടിക്കു നമ്മിൽ
കൊടിയുയർന്നതെത്രവട്ടം..
ആട്ടക്കലാശത്തിനൊടുവിലും
ചാരംമൂടിക്കിടക്കുന്നു
കത്തിയമരാതിന്നും
പൂക്കുലത്തെയ്യങ്ങൾ..!
©️sree.02032025



Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ