#അന്തിക്കള്ള്.... (നാടൻപാട്ട്)


കള്ളുനുരയണം ഉള്ളിൽ കിടന്നിട്ട്
തെങ്ങിലിരിക്കെ ലഹരിയില്ലാ...

പെണ്ണു തുളുമ്പണമാണിന്റെ നെഞ്ചത്ത്
കന്നിവെയിലൊന്നു ചാഞ്ഞിടുമ്പോൾ....

അന്തിക്കു ഞാനല്ല നീയല്ല പൊൻപന-
കുന്നിലൊരിത്തിരിയെത്തിനോട്ടം...

തെല്ലുമിരുട്ടു പരക്കുമ്പോളാനല്ല
കള്ളനീ ചന്ദ്രനെ ഞാനറിയും..

വെള്ളിനിറമുള്ള
മൂക്കുത്തിയേറ്റുമ്പ-
മെന്തരു ചേലാണ്
മുല്ലച്ചെടീ....
അന്തിയിരുട്ടിന്
ചന്ദ്രനെക്കണ്ടപ്പം
വള്ളിച്ചെടിയ്ക്കാകെ
പൂത്തുനാണം..

പൂമണംകാറ്റത്തു
പാറിപ്പറന്നിട്ട്
കേളന്റെ പാട്ടിന്
കൂട്ടുപോയീ..
പാടത്തിനോരത്തെ
വീടായവീടെല്ലാം
കേളന്റെ പാട്ടിലുറങ്ങിപ്പോയീ..

എന്തൊരു ചേലാണ് രാവിനിന്നിത്തിരി
അന്തിക്കള്ളുള്ളിൽ പതയുംനേരം,
ചുന്നരിയല്ലേലുമന്നേരം കുന്നുമ്മേൽ
മല്ലിയും കണ്ടാലിതെന്തുചന്തം..

മോന്തിക്കു മോന്തിയ കള്ളിന്റെ ചൂരലിൽ
മല്ലിയ്ക്കു നൽകിയോ വേലക്കൂലി .
പോതം തെളിഞ്ഞപ്പം കൂരപിടിച്ചപ്പം
കാലണ നാലണ കൈയിലില്ല..

ചുട്ടപ്പം കട്ടപ്പം പോലെപോയ് എട്ടണ,
കുട്ടികൾ നാളെയും പഷ്ണിയല്ലോ
കള്ളു ചതിച്ചതോ മല്ലി ചതിച്ചതോ
അമ്മേണെ ദേവ്യാണെ ഇന്നിയില്ല...
©️sreesreekumar.blogspot.



Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ