ഒടുവിൽ

#....
തുറന്നിട്ട ജാലകങ്ങൾ സാക്ഷിയായി
എന്റെ കൈകളിൽ
ആ കൈകൾ ചേർത്തുവയ്ക്കുക...

മീനമാസസന്ധ്യയുടെ ഇളംതുടിപ്പ്
ആകാശം വിട്ടൊഴിയുംമുന്നേ
നീയെന്റെ അധരത്തിൽ
ചുണ്ടുകൾ ചേർക്കുക... 

ചൂടേറ്റിയ എന്റെ മേനിയാവരണങ്ങളിൽനിന്ന്
ഞാനൂർന്നുപോകുമ്പോൾ
വാതായനപ്പുറം
ഇരുളാണെന്നുറപ്പാക്കുക.

ആ ഇരുളിലേക്ക്
നിന്റെ കൈകളിലൂടൂർന്നിറങ്ങുമ്പോൾ
പിന്തിരിഞ്ഞു നോക്കാതെയെങ്ങനെ,?

ഒരു പിടി ഗദ്ഗദങ്ങൾ..
പകുതിയിലുറയുന്ന നിലവിളികൾ...
ബാക്കിവച്ച സൗഹൃദങ്ങൾ
അക്ഷരം മാഞ്ഞുപോയ
അന്തിമോപചാരങ്ങൾ...

ആകാശത്തൂളിയിട്ടുയരുന്ന
പുകപടലങ്ങളുടെ 
അകമ്പടിയാണിനി യാത്രയ്ക്ക്....!
മണ്ണിലലിയുന്ന ഒരുപിടിസ്വപ്നങ്ങളുടെ 
ചാരമാണൊടുവിൽ 
പാവന സ്മരണയ്ക്ക്.
©️Sreekumararee.


Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ