ബാക്കി
#....
ബാക്കിതരാമെന്ന വാക്കിന്റെ
നടുചില്ലയിലാണ്
എന്റെ ചിന്തകൾ
തൂങ്ങിമരിച്ചത്...
യാത്രയുടെ ആദ്യംതന്നെ
യാത്രപ്പടി നൽകണമെന്ന
നിയമാവലി പകർത്തിയ
സൂചിക കണ്ടാണ്
എന്റെ സ്വസ്ഥതയ്ക്ക്
മറവിരോഗം ബാധിച്ചത്...
കൈയുംതലയും
പുറത്തിടരുതെന്ന്
ഉദ്ബോധനത്തിലാണ്
എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള
കൂച്ചുവിലങ്ങു ഞാനറിഞ്ഞത്
നിറയെ യാത്രക്കാരിൽ
ഓരോരുത്തരുമൊറ്റയെന്ന
ബോധമുണ്ടായപ്പോഴാണ്
യാത്രയൊരു ഭയമാണെന്ന്
ഞാനറിഞ്ഞത്...
എനിക്കിപ്പോൾ
ബാക്കിയേക്കാളാവശ്യം
യാത്രയുടെ സമാപനമാണ്.
©️reserved sreekumarsree26012025
Comments