Writers block
What is your mind...?
ചോദ്യം സക്കർബർഗ്ഗിന്റെ platform ൽ നിന്നാണ്...
മനസ്സിലൊരുപാടുണ്ട്... മുറിച്ചുകുത്തിയ മരച്ചുവടിൽ മുളച്ചുപൊന്തുന്ന കൂണുകൾ പോലെ ഒരായിരം കാര്യങ്ങൾ... അവ കഥയായും കവിതയായും ഗാനമായുമൊക്കെ ചിറകുവിടർത്താൻ കാത്തുനിൽക്കുന്നു.. കാത്തിരുന്നു കാലഹരണപ്പെട്ടവ മണ്ണിലലിഞ്ഞുപോകുന്നു.. എങ്കിലും പുതിയ മുകുളങ്ങൾ വീണ്ടും വീണ്ടും... മനസ്സിന്റെ മൂശയിലിട്ട് ഒന്നുകൂടി ചൂടാക്കിയുരുക്കി... പിന്നെ തൂലികയിൽ ആസ്വാദനശേഷിയുടെ സൗരഭം നിറച്ച് എഴുതണമെന്നുണ്ട്.. ആ കൂണുകൾക്ക് ചിറകുനൽകണമെന്നുണ്ട്..
പക്ഷെ... വിരസത.. മടി.. എന്തിന് എന്ന് മനസ്സിന്റെ ഉപചോദ്യം എല്ലാം തകിടം മറിക്കുന്നു... ജീവശ്വാസമെടുക്കാൻ മാത്രം ജലോപരിതലത്തിൽ ഉയർന്നുവരുന്ന മത്സ്യം ആകാശത്തിന്റെ പ്രകാശധാരാളിത്തം എന്തിനു ശ്രദ്ധിക്കണം.. ഉപരിതലത്തിലുയർന്നുനിൽക്കുന്ന പുൽനാമ്പിലെ കുഞ്ഞുസൂര്യനെ എന്തിനുകാണണം..
അതേ മനസ്സിലുള്ളതു കുറിക്കാത്തതിന് വിരസതയും വിമുഖതയും തന്നെയാണ് കാരണം..
Comments