സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)
സമാഗമവൃത്താന്തം
(വഞ്ചിപ്പാട്ട്)
പാതിയർത്ഥം സതീർഥ്യനിൽ
പാരിതോഷമായി ചൊന്നു,
മതിയിനിയവലുണ്ണലരുതു കണ്ണാ..
ഇനിയവൽ ഭുജിച്ചെന്നാൽ
ഇവളുമീ പാദംവിട്ടു
സതീർത്ഥ്യനിൽ ദാസ്യവേല-
യ്ക്കിടയായിടും...
അലങ്കാരദീപം വേണ്ട
അതിമോഹനങ്ങൾ വേണ്ട
അവസാനംവരെയുമീ
തൃപ്പാദം മതീ...
തിരുമുന്നിൽ പതിയായി
ട്ടിരിക്കണമിഹലോക
പരമതയിൽ ചൊന്നൊന്നു
ലയിക്കുവോളം...
ഒരുപിടിയവലുണ്ടീ
പ്രിയമാനസ തോഴനെ
പ്രഭുവാക്കും ദേവാനിന്റെ
മായ മതിയാം..
വിപ്രപത്നി സതീർഥ്യനിൽ
മുക്തമനുരാഗം ചേർക്കി
ലത്രതന്നെയിവളുമീ
ചൊല്പടിയിലമരട്ടെ...
ഇത്ഥം ചൊല്ലി മേഘവർണ്ണ-
പത്നി തന്റെ പാണികളാൽ
കൃഷ്ണഹസ്തമവൽപാത്രം
കവർന്നെടുത്തൂ...
മുദ്ഗസ്നേഹഭാവത്തോടെ
പതിയുടെ സതീർഥ്യന്റെ
ക്ഷീണമുക്തിക്കുതകുന്ന
വൃത്തികൾ ചെയ്തു..
സത്വമെത്ര മനോഹരം
പതിവൃത്തി കാംക്ഷിക്കുന്ന
ഉത്തമമാം നാരീജനമെത്രയായാലും
ചിത്തമതിൽ ചേക്കേറ്റിയ
ഭർതൃരൂപമുപേക്ഷിപ്പാൻ
എത്രതന്നെവന്നെന്നാലു-
മവൾക്കാകുമോ..?
©️sree.
*കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്കുന്നതാണ് സന്ദർഭം.
Comments