വിദൂഷകവിരാമം


ജീവൻ പോകുന്നതിനെക്കാൾ
ഭയമാണെനിക്കെന്നും
ഉറങ്ങാൻ കിടക്കുന്നത്...
ഉയിരകന്നുപോകുന്നത്
ഉറക്കത്തിലാണെങ്കിലോ...?
എനിക്കെന്തുമാത്രം
പറയാനുണ്ടായിരുന്നിനിയും

ഒരുപാടുപേരെ ചിരിപ്പിച്ച
വിദൂഷകജീവിതത്തിലെ
വിരമിക്കലിലെങ്കിലും
കുറച്ചുപേരെങ്കിലും
കരയേണ്ടതല്ലേ....
അനിവാര്യമായ 
മരണത്തിനുമുന്നിലവർ
അഭിനയിച്ചെങ്കിലും 
കരയുമായിരിക്കും..

ഉറക്കത്തിലങ്ങു പോയാലോ
കരയണോ വേണ്ടയോ
രണ്ടുണ്ട് നിങ്ങൾക്ക് ചിന്തിക്കാൻ
അരങ്ങിനുമുന്നിലമർന്ന് 
കണ്ടിരുന്നവർക്ക് മാത്രമല്ല
നിനക്കും... 

ഓർക്കുക
ഒരുമിച്ചുറങ്ങലല്ല 
ഓർമ്മിച്ചുറങ്ങലിലായിരുന്നെന്റെ സ്നേഹം
ഓർത്തുണരാനും. .
അപ്പോഴുമെപ്പോഴും
എനിക്കോർമ്മിക്കാനെന്നും
നീമാത്രമായിരുന്നു....
#ശ്രീ 

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്