മാ.. യശോദം


മധുമുരളീരവ, ധ്വനിയുണരുന്നെന്റെ
മനമൊരു വൃന്ദാവനം
യദുകുലനാഥന്റെ
കീർത്തനം മൂളുമ്പോൾ
ഹൃദയം ദേവാലയം...

ഒരു മയിൽപ്പീലിയെ
കവിളിലണയ്ക്കുമ്പോൾ
തഴുകലാണെന്നങ്ങുതോന്നും നിൻ
താമരപാണിയാണെന്നുതോന്നും..
ഒരുമുളം തണ്ടിനെ
വെറുതെ തലോടുമ്പോൾ
സ്വരമാരിയൊഴുകുന്ന
പോലെതോന്നും നിന്റെ
മൃദുപഞ്ചമം എന്നുതന്നെ തോന്നും..

ഒരുമഞ്ഞവസനമെൻ
അകതാരിൽ കരുതുന്നു
ഒരുനാളിൽനീയെന്റെയരികിലെങ്ങാൻ
ഒരുവേളയമ്പാടിമണിയായ് നീയണയുകിൽ
നെറുകയിൽ സ്വോദംതുടച്ചിടാംഞാൻ...

അറിയില്ലമീരയോ പ്രിയരാധയോ നിന്റെ
അകതാരിലാകെനിറഞ്ഞിരിപ്പൂ..
അറിയാമതൊന്നുഞാൻ, ഇവരാരുമല്ലനിൻ
പ്രിയയാമെശോദരയാകുവാനായ്
ഒരുനൂറുജന്മങ്ങൾ തപമാണതറിയുമോ
കരുണാമയ ബാലലീലക്കണ്ണാ..

ഒരുനാളിലണയുമോ കുടമണിക്കിടാവിന്റെ
അകിടുകവർന്നിടുംമായക്കണ്ണാ
അണയുകിൽ പകരുവാൻ നറുവെണ്ണയായ് ജന്മം
തപമാണ് മോഹനനീലവർണ്ണാ നിന്നെ-
യമൃതൂട്ടുവാനൊരു ജന്മംകണ്ണാ.
Sree. 6/12/2020



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്