മഴയൊരു താരാട്ടാണ്.

നിറയെ പ്രണയവുമായൊരാൾ അരികിലിരുന്ന്
വെറുതേ ചിലമ്പുന്നപോലാണത്.

അവളുടെ ലാസ്യനടനം.. സ്വയംമറന്ന്... ,
ഇടക്കിടെയവൾ
നീണ്ട നറുവിരലാൽ 
മുടിയിഴകളിലൂടൊന്ന്
തഴുകാറുണ്ട്,
ചെറുകാറ്റിലവളുടെ 
പാവാടഞൊറികൾ 
മുഖത്തുരസാറുമുണ്ട്...
ചെറുതുള്ളികളിലൊരു
കുളിരുപകരൽ...

ഇടയിലിടവേളകളിൽ
ചെറുമാരുതന്റെ രംഗപ്രവേശം..!
വിദൂഷകവേഷത്തിൽ..
വീണ്ടുമൊരു താണ്ഡവം
പിന്നെ മിഴിയടയുംവരെയൊരു താരാട്ട്....
അതേ ഇടവപ്പാതിമഴകൾ
താരാട്ടാണ്...
താരും തളിരും കുളിരുമ്പോൾ
വൃണിതമനങ്ങൾക്കുപോലും
കുളിരേകുന്ന താരാട്ട്.
Sree. 07.7.24


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്