പ്രണയനം


കണ്ടതില്ലെന്ന് നീ പേർത്തു കേഴിടും
കണ്ണനെന്നുമടുത്തുവന്നീടിലും
കണ്ടിരിക്കിലുമൊന്നും മതിവരാ,
കള്ളനാണവൻ പണ്ടേ കുറുമ്പനും.

കണ്ണനിന്നവൻ നിൻ ചാരെവന്നിട്ട്
ചെമ്മെ നിൻ പിൻകഴുത്തു നുകർന്നിടെ,
മന്ദമാരുതനെന്നു നിനച്ചുനീ മെല്ലെ വസ്ത്രാഞ്ചലംകൊണ്ടുമൂടവേ,
കള്ളനെന്തിനോ ചെല്ലുപരിഭവ-
ക്കൂറണിഞ്ഞു മറഞ്ഞതുമായിടാം..

നന്നെ നീമറച്ചീടിലും നിൻതനു
പണ്ടുപണ്ടേയവൻ കണ്ടതോർക്ക നീ
വസനമേതും കവർന്നവൻ പണ്ടൊരു
വടതരു മുകളേറിയതോർക്കണം.

കട്ടെടുത്തന്നു നിൻ നറുവെണ്ണപോൽ
ശുദ്ധമാമുടൽ ലാവണ്യമൊക്കെയും
ഒട്ടുലാസ്യം കലർന്നതിൽപിന്നെനീ-
യിത്രനാളുമാസ്പർശനം തേടവേ
ഒട്ടവൻവന്ന നേരമിതെന്തിനായ്
മുറ്റുമോദം മറച്ചു മറയുന്നു.
കണ്ണുപൊത്തി പരിഭവം കൂറുന്നു.

#ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്