വെയിലുതിന്നുമ്പോൾ

തണലിനും ചുങ്കമുള്ളപ്പോൾ നിഴലുവേണ്ടെന്ന് വയ്ക്കുന്നു പകൽ.!
പകലിനു പരിധിയുള്ളപ്പോൾ
വെയിലു കൊള്ളുന്നിരുൾ...
കാറ്റുവലയ്ക്കുന്നുണ്ട്
പായ് വഞ്ചിയൊന്നിനെ
കാറ്റുപിടിക്കാത്ത
കനവുകളതിൽ....
പ്രകൃതി.....!!.
കാഴ്ചകളെ
മുൻധാരണകളുമായി
ഇണക്കിക്കൂട്ടുന്നു ചിലർ
നിഴലിനെ നിനയ്ക്കുന്നവർ
വെയിലുതിന്നുന്നവന്റെ
നോവറിയാത്തവർ
നിഴലിൽ തണൽകൊള്ളുന്നു
ഇരുളുവോളം
ഇരുളുകൂടുമ്പോൾ
കൂരായണ....!!.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം