കണി മലരൊന്നു പൂക്കുന്നു നീളെ നീളെ..
കിളിവന്നുപാടുന്നു കാതിനോരം
വരുംവിഷുവിലും നാമിതുപോലെയാകാം.
ഒരുവേള വേനലിൻതാപമേറി
കണി മലരുകൾ വാടിയിലന്യമാകാം
വിഷുപ്പക്ഷിയുമീണം മറന്നുപോകാം
പകൽ പതിയേയിരുണ്ടുകറുത്തുപോകാം...
ഒരു വെയിൽതിന്നു ഞാൻ
ദൂരേ മറഞ്ഞിടാം
ഒരുനിലാവിൽ നീയിരുണ്ടുപോകാം
നിഴലുകൾ നമ്മളെ വിട്ടുപോയീടാമീ
പതിവുകളിൽ നമ്മളന്യരാകാം...
അറിയുനീയെങ്കിലുമതുവരെഞാൻ
അമരത്തുതന്നെയിരിക്കിലുമെന്നുടെ
അണിയത്തുനീമാത്രമായിരിക്കും
വഞ്ചി കരകാണാക്കടലിൽ
തുഴഞ്ഞിടുമ്പോൾ.....
Comments