നിഷേധക്കാഴ്ചകൾ

പ്രതിധ്വനികളില്ലാതെ
വാക്കുകൾ മരിച്ചയിടത്താണ്
നിശ്ശബ്ദത ആരംഭിച്ചത്...
ചില നിശ്ശബ്ദതകളെന്നിൽ
പെരുമുഴക്കങ്ങളാണ്
തീർക്കുന്നത്....

ഇന്നലെ മരിച്ചുപോയവനെന്ന് 
മുദ്രണംചെയ്തടക്കിയയിടങ്ങളിൽ
ഇന്നൊരു മണ്ണുമാന്തികൈ, തേടുന്നുണ്ടടക്കംചെയ്ത മനസ്സുകൾ,
ഒരുപാട് പകരുവാനും 
പറയാതെപോയതറിയിക്കാനും...!
അതേ ഇപ്പോഴും 
ചില മരണങ്ങളിൽ ഞാൻ 
നിഷേധിയുടെ നോട്ടമാണ് മണക്കുന്നത്..

അവശേഷിക്കുന്ന നോട്ടങ്ങൾ 
ദൈന്യതമുറ്റിയ മുത്തുകളല്ല,
ദീനതയുടെ തിമിരംമൂടിയ
വെറും വെളുപ്പു കുമിളകളാണവ,
എന്റെ കാഴ്ചയിൽ....

ഒരുപക്ഷേ എന്റെ കാഴ്ചയുടെ
പോരായ്മയാവാമത്....
©️Sree. 


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്