എന്റെപ്രായം_ചോദിക്കരുത്


ഞാനിപ്പോൾ
മച്ചിലെവിടെയും
മാറാലതൂക്കാറില്ല..
തലതൂക്കിപക്ഷികൾക്ക്
ഇപ്പോൾ
എന്നെ ഭയവുമില്ല.

ഭയമില്ലെങ്കിലും
ബഹുമാനമുണ്ടെന്ന്
അവർ ഭാവിക്കുന്നുണ്ട്..
മക്കൾ,
അവരിപ്പോൾ
നല്ല അഭിനേതാക്കളാണ്.

ഒരുവിളിയിൽ
ഒതുങ്ങിയടുത്തെത്തു-
മായിരുന്നവൾ
കൈയ്യാലപ്പുറത്തെ
പരദൂഷണവട്ടത്തിലാണ്
വിളികേൾക്കാറില്ലെപ്പൊഴും
ചെകിടിയായത്രെ..!

കണ്ണട
പതിവായി കള്ളം
കാണിക്കുന്നുണ്ടാവാം
പത്രത്താളിലെ
നല്ല വാർത്തകളെ
അതു മറച്ചുപിടിക്കുന്നു.

രോഗങ്ങളും സൗഹൃദവും
ഒരുപോലെയാണ്...
ചെറിയ സൗഹൃദങ്ങൾ
പെട്ടെന്നവസാനിക്കുന്നു..
വലിയ സൗഹൃദങ്ങളും
പെരിയ രോഗങ്ങളും
കൂട്ടുകൂടിയാൽ
ഒടുക്കംവരെ കൂടെക്കാണും. 
അതുമാത്രമാണെന്നും കൂട്ട്. 
Sree. 


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം