Posts

Showing posts from January, 2024

ബന്ധനമുക്തി

Image

ഭൂതകാലം

Image
ഭൂതകാലം ഭൂതകാലം ഒരു വേട്ടപ്പട്ടിയാണ്... ഓർമ്മ ചെല്ലുംചെലവും കൊടുത്തുവളർത്തുന്ന വേട്ടപ്പട്ടി... സന്തോഷത്തിന്റെ നിമിഷക്കുമിളകളെ ഒരു കുരയാലത് പൊട്ടിച്ചുകളയുന്നു... ആഹ്ലാദത്തിന്റെ നൂലിഴയെ പേപിടിച്ച ദ്രംഷ്ടങ്ങളാൽ മുറിച്ചുവിടുന്നൂ.... നൂൽപൊട്ടിയ പട്ടമാകിലും ദൂരേക്കൊരു കാറ്റാഞ്ഞുവീശിലും അതെന്നിലേക്കുതന്നെ കൂപ്പുകുത്തുന്നു.!! അതെന്നിലെന്തിനോ സ്വയമണിഞ്ഞ ചങ്ങലയാൽ ബന്ധനസ്ഥനാകുന്നു.  #sree. 26.10.22

മൂന്ന് ദിവസം മുമ്പ്.

Image
അവളിറങ്ങുന്നതിനുമുമ്പേ ക്ലിനിക്കിനു പുറത്തിറങ്ങി.. അവൾ ഫാർമസിയിൽനിന്നു മരുന്നുകൂടി വാങ്ങിയേ വരുകയുള്ളൂ.. അധികം മരുന്നൊന്നുമില്ല.. അല്പം വിറ്റാമിനുകൾ പിന്നെ ഓർമ്മകുറയാതിരിക്കാൻ എന്തെക്കെയോ...  "എന്തുകാര്യവും കഴിഞ്ഞ മൂന്ന് ദിവസമായതായാണ് എപ്പോഴും പറയുക.. മുമ്പൊക്കെ ഒരാഴ്ചയായിരുന്നു പറയുക...വയ്യായ്മ കൂടുകയാണോ ഡോക്ടർ... ?. അവളുടെ പരവേശം കണ്ടപ്പോൾ ചിരിയാണ് തോന്നിയത് . പക്ഷെ ഡോക്ടർ വളരെ ഗൗരവക്കാരനാണ് അയാളുടെ കാബിനിലിരുന്ന് ചിരിക്കാനാകില്ല.  " ഏയ് ഭയക്കാനൊന്നുമില്ല.. അൾഷിമേഴ്സിന്റെ തീവ്രതയൊന്നുമല്ല... എന്നാലൊട്ടു തുടക്കമല്ലെന്ന് പറയാനുമാകില്ല. പിന്നെ മൂന്നുദിവസം... അതു നിങ്ങൾക്ക് തോന്നുന്നതാകും ഒരുപക്ഷെ നിങ്ങളെ ഇദ്ദേഹം വിവാഹം ചെയ്തിട്ട് മുപ്പത് വർഷമാകില്ലേ.. അതതദ്ദേഹം മറന്നില്ലല്ലോ. .. അതുതന്നെ വലിയ കാര്യമല്ലേ"  ഡോക്ടർ അവളെ സമാധാനിപ്പിച്ചു.. എന്തെക്കെയോ വീണ്ടും പറഞ്ഞുതുടങ്ങിയപ്പോഴാണ് ഡോക്ടറുടെ കാബിൻ വിട്ടത്... കഴിഞ്ഞ "മൂന്നുദിവസംമുമ്പും" വന്നതാണല്ലോ... സ്ഥിരപല്ലവി കേൾക്കേണ്ട...   പുറത്ത് ചെരുപ്പുകൾ കൂടികിടന്നിടത്തുനിന്ന് ചെരുപ്പിലേക്ക് കാലുകൾ തിരുകികയറ്റി.. എന്തോ പന്

തൃപ്പിതിയായല്ലോ ല്ലേ...

Image
കഥയെഴുതുന്നില്ലേ..? കഥകൾ കാണുന്നില്ലല്ലോ...? ചോദ്യം ന്യായമാണ്.. അതും വായിക്കാനാഗ്രഹിക്കുന്നവരുടേതാകുമ്പോൾ... പക്ഷെ എന്തെഴുതാനെന്ന് ചിന്തിച്ചിരുന്ന് പനിപിടിച്ചപ്പോഴാ ഡോക്ടറെ കാണാൻപോയത്... കൺസൽട്ടിങ്ങിനു കാത്തിരിക്കുമ്പോൾ അടുത്തസീറ്റിലെ ദമ്പതികളെ ശ്രദ്ധിച്ച. അദ്ദേഹത്തിനു 60 കഴിഞ്ഞിട്ടുണ്ടാവും സുന്ദരിയായ അവർക്ക് 50-55. മനുഷ്യസഹജമായ പുഞ്ചിരി കൈമാറി.. "മൂന്ന് ദിവസംമുമ്പ് നിങ്ങളല്ലേ വീട്ടിൽ വന്നത്..." പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ ചോദ്യം എന്നെ ഞെട്ടിച്ചു.. കാരണം ഞാനാദ്യമായാണ് അവരെ കാണുന്നത്. അടുത്തിരിക്കുന്ന നമ്മുടെ ഭാര്യ സംശയഭാവത്തിൽ ചുഴിഞ്ഞുനോക്കുന്നു... " ഇല്ല ചേട്ടാ.. നിങ്ങൾക്ക് ആളുമാറിയതാ.." എന്റെ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. "ഇല്ലില്ല... നിങ്ങൾ വീട്ടിലിരുന്ന്... കട്ടനും കുടിച്ച് ഏറെ നേരം .... ഇവളുമായി സംസാരിച്ചിരുന്നതോ...? മൂന്ന് ദിവസംമുമ്പ്.." അമ്പരന്നിരിക്കുന്നുപോയി ഞാൻ.. എന്റെ ഭാര്യയുടെ മുഖത്ത് സംശയം നിഴലിച്ചുതുടങ്ങി... ഇയാൾക്കിതെന്തിന്റെ കേടാ... ആരാ ഇയാൾ... ഞാനയാളുടെ നല്ലപാതിയെ നോക്കി.. അവർ ദയനീയമായി എന്നെയും ഭാര്യയെയും നോക്കി ഒന്നുകൂടി