ഭൂതകാലം

ഭൂതകാലം


ഭൂതകാലം ഒരു വേട്ടപ്പട്ടിയാണ്...

ഓർമ്മ ചെല്ലുംചെലവും കൊടുത്തുവളർത്തുന്ന

വേട്ടപ്പട്ടി...


സന്തോഷത്തിന്റെ നിമിഷക്കുമിളകളെ

ഒരു കുരയാലത് പൊട്ടിച്ചുകളയുന്നു...


ആഹ്ലാദത്തിന്റെ നൂലിഴയെ

പേപിടിച്ച ദ്രംഷ്ടങ്ങളാൽ

മുറിച്ചുവിടുന്നൂ....

നൂൽപൊട്ടിയ പട്ടമാകിലും

ദൂരേക്കൊരു കാറ്റാഞ്ഞുവീശിലും

അതെന്നിലേക്കുതന്നെ

കൂപ്പുകുത്തുന്നു.!!


അതെന്നിലെന്തിനോ

സ്വയമണിഞ്ഞ ചങ്ങലയാൽ

ബന്ധനസ്ഥനാകുന്നു. 


#sree. 26.10.22



Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്