Posts

Showing posts from April, 2023

പിൻനടത്തം

Image
കടലാഗ്രഹിക്കുമ്പോൾ   കാറ്റുപിടിക്കുന്നില്ല...  ജലമാഗ്രഹിക്കുമ്പോൾ  തിരമാലയാകുന്നുമില്ല...* എങ്കിൽ, മനസ്സാഗ്രഹിക്കുമ്പോൾ  ഈ തിരമാലജീവിതം കൈവിടാമായിരുന്നു... തിരികെയൊഴുകി പുഴക്കുളിരിലൂടെ മാനത്തുകണ്ണികളെത്തഴുകി ഇണയരയന്നങ്ങൾക്ക് കുളിരേകി..  പിന്നിലേക്ക്, പൈക്കുരുന്നുകളുമായി കേളിയാടി അരുവികളിലെ സ്ഥലപരിമിതികളിലിഴുകി കൈതോടുകളിൽ ആർത്തുചിരിച്ച് നീർച്ചാലുകളിൽ തുള്ളിക്കുതിച്ച് പിന്നിലേയ്ക്ക്....  പിന്നെയും പിന്നിലേയ്ക്ക് മലമടക്കിന്റെ ഗർഭഗൃഹത്തിലേക്ക് പാഞ്ഞോടാനായെങ്കിൽ.... ആ മടിത്തട്ടിലെങ്ങാൻ അഭയംതേടാനായെങ്കിൽ വീണ്ടുമങ്കുരിക്കാതെ നിത്യസമാധിയായെങ്കിൽ.. എങ്കിൽ,.. തിരകളെന്ന അഹങ്കാരത്തിന്റെ മേലങ്കിതുന്നിയ കൊടുംതടവുകളെ മുഴുവനും കറിയുപ്പാക്കിയുരുക്കുംവരെ കാത്തിരിക്കേണ്ടതില്ലായിരുന്നു... #sreekumarsree.. 20.3.20 (*തിരമാലകള്‍ കടലിന്റെ ആവശൃമല്ല  കാറ്റിന്റെ ആശയാണ്....  ഒഴുക്ക് ജലത്തിന്റെ ആഗ്രഹമല്ല നിമ്നോന്നതകളുടെ അഹങ്കാരമാണ് - ഖലീല്‍ ജിബ്രാൻ‍)

മരുഭൂമിയിലെ ഒറ്റമരം

Image
മരംനട്ടുപിടിപ്പിച്ചാൽ ചൂടുകുറയുമെന്ന് തോമ്മാസാറു സ്കൂളിൽ പഠിപ്പിച്ചത് കൊച്ചൗസേപ്പ് പഠിച്ചില്ല... കാരണം കൊച്ചൗവ്വ ഇസ്കൂളിന്റെ വരാന്തയെന്നല്ല, കാഞ്ഞിരപ്പള്ളീൽ വലിയകുന്നുമ്മേലുള്ള കരിമ്പാകേറിനിന്നു നോക്കുമ്പോൾ കാണാനാകുന്ന സ്കൂളിന്റെ മേച്ചിൽപ്പുരകൾപോലും നോക്കിയിട്ടില്ല. എന്നാലും കൊച്ചൗവ്വ അപ്പനപ്പാപ്പന്മാരുടെ പാരമ്പര്യം നിലനിർത്താൻ ഒരുപാട് വൃക്ഷങ്ങൾ നട്ടു... നീണ്ട നാണ്യവിളയായി മുറിച്ചുമാറ്റിയും വീണ്ടുംനട്ടും പത്തുപതിനയ്യായിരമെങ്കിലും റബ്ബറുമരം... !! കുരുമുളകിന് താങ്ങിനും ഏലച്ചെടിക്ക് തണലിനുമായി ആയിരത്തോളം മുരിക്കും കിളിമരവും കവുങ്ങും നട്ടു...!! ജാതിമരവും പേരയും സപ്പോർട്ടയും കാപ്പിയും നട്ടു...!! എന്നിട്ടും വയ്യാകാലത്ത് കൊച്ചൗവ്വയ്ക്ക് ചൂടുകാരണം കിടക്കാനാകുന്നില്ല..., മരംനടാനും കളപറിക്കാനും മുളകടർത്താനും കൂടെനടന്ന ത്രേസ്യാമ്മ ചൂടുകൂടുന്നതിനുമുമ്പേ കൊച്ചുപള്ളീലെ ശ്മശാനത്തില് നിത്യധ്യാനംകൂടാൻ പോയി... "മരംപോയിട്ട് ഒരു കുറ്റിച്ചെടിപോലും നടാത്ത മക്കളും മരുമക്കളും കുഞ്ഞുകുട്ടികളും സദാ ശീതീകരണികളിലിരുന്ന് തണുത്തുവിറയ്ക്കുകയാണ് ചൂടറിയാതെ"...!!! ചൂടുകൂടിയും കാസരോഗങ്ങളിലുമമർന്ന കൊച്ചൗസേപ്പ്

ഹർത്താലിടം

Image
നഗരമൂലകളിലെ നായ്ക്കൂട്ടങ്ങൾ രാവിൽ ചേക്കേറുന്നവ, തരുശിഖരങ്ങളിലെ പക്ഷിക്കൂട്ടങ്ങൾ പോലെ,.. നിശയിൽ രതിതേടുവോരും രതിയിൽ ജീവനം തേടുവോരും ലഹരിയിൽ മുക്തിയടയുവോരും മൃത്യുതേടുവോരും കടന്നുപോകുമെന്നുമാ- ചെറുസഞ്ചയത്തിനരികിലൂടെ.. സ്വത്വമുപേക്ഷിച്ച ശ്വാനന്മാരവർ, ഒരു മുരൾച്ചകൊണ്ടുപോലുമാർക്കും അലോസരം തീർക്കാതെ മുഖമമർത്തി, ചെവികളടച്ചവ കണ്ണുപൂട്ടിക്കിടക്കയാവും. പുതുമവറ്റാത്ത നഗരം നാളേക്ക് പുതിയ കുപ്പായം തുന്നുമപ്പോൾ... നാളത്തെ മസാലമണങ്ങൾക്ക് പുതിയ പെരുങ്കായകൂട്ടുകൾ ചേർക്കയാവും... പകൽചർച്ചകൾക്കൊരുകൊള്ളി ഏതൊരു മൂലയിൽ പുകയുന്നുണ്ടാവുമവിടെ... ഇരവിലുറങ്ങാത്തവൻ കൂട്ടത്തിലൊരുവൻ, പിൻകാലൊന്നുയർത്തി അതിലേക്ക് പകരുമപ്പോൾ വെറുപ്പിന്റെ തീഷ്ണരസം. അതിലല്പം മുക്കിവേണം നാളെ നഗരപാരമ്പര്യ ചാനലുകൾക്ക്  ഇടയ്ക്കിടെ കൊമേഴ്സ്യൽ ബ്രേക്കുകളുതിർക്കേണ്ടത്... അന്തിച്ചന്തയിലലഞ്ഞുമടുത്തവ- നറിയാതെപോയ വീണ്ടുമൊരു ഹർത്താൽ സ്വന്തം വിസർജ്യത്തിന്റെ പടുഫലമായിരുന്നെന്നറിയുമോ..?        #sree .

ഒരു മാട്രിമോണിയൽ അപാരത

Image
രാവിലെതന്നെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രശസ്തമായ "ഗുലുമാൽ മാട്രിമോണിയൽ" കേന്ദ്രത്തിലെത്തിയത്... നിങ്ങൾക്ക് സംശയംവേണ്ട ഇതു മകനുവേണ്ടിയാണ്.. ഓന് വേലേംകൂലീം ഇല്ലാതെ കറങ്ങി നടക്കുവാ... അവനിട്ടൊരുപണികൊടുക്കാൻ ഇതുതന്നെ അവസരം.. ഓന്റെ ജാതകം ഇൻബുൾട്ടായ ഒരു ബയോഡാറ്റ മൊബൈലിൽ തയ്യാറാക്കിയതുമുണ്ട്. കുറ്റംപറയാൻതക്ക ഒരു കുറവുമില്ലാത്തൊരു സുന്ദരി, ആനയിച്ചകത്തേയ്ക്ക് കൊണ്ടുപോയി അതിലും സുന്ദരിമാരായ പല സ്ത്രീരത്നങ്ങളിരിക്കുന്ന ക്യാബിനുകളിലൊന്നിൽ എത്തിച്ചു. ക്യാബിനിലെ സുന്ദരി, തിലോത്തമ, ചെറിപ്പഴത്തിന്റെ ചയമടിച്ച ചുണ്ടുപിളർത്തി ഒരു ചിരിതന്നു.. ആഹാ എയർകണ്ടീഷന്റെ തണുപ്പുതോറ്റുപോകും. ഈ വയസ്സുകാലത്ത് ഒരു പുനർവിവാഹമല്ല ആഗമനോദ്ദേശമെന്ന് വിവരിക്കയും മകനൊരു പെണ്ണിനെ നോക്കാനാണെന്ന് പറഞ്ഞതും തിലോത്തമ തന്റെ മുന്നിലെ കമ്പ്യൂട്ടറിലേക്ക് അംഗുലീലാളനം തുടങ്ങി.. പിന്നെ കണ്ടീഷൻസുകൾ നിരത്തി.. പലതും മനസ്സിലായില്ല എന്ന് തിലോത്തമയ്ക്ക് മനസ്സിലായതിനാലാകണം മൊബൈൽനമ്പർ വാങ്ങിയിട്ട് ഒരു നീണ്ട ബ്രോഷർ തന്നുവിട്ടത്. സന്തോഷം.. ഭാര്യകൂടി വായിക്കട്ടെ എന്നിട്ട് തീരുമാനിക്കാം.. തിലോത്തമയെ വിട്ട് വീട്ടിലേക്ക് വന്നതും പട