യന്ത്രപ്പാവ
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCx299qAg0Q8o7G5k8RSClquBSmCZDCLHSH1N2N1Sv1O6sv40ItHrMCuKb6wjaFi-GlXYPVWmA1D_eMGfbG-oX8S0_jocOqJv6xMF_ma5pAphSd9uygi6fpE3SpYiNfH63oDIHygdGnGXM/s1600/images+%25287%2529-01.jpeg.jpg)
അപ്പായെനിക്കിതു വേണമെന്നെപ്പൊഴും ചുമ്മിച്ചുണുങ്ങിയോളപ്പനോടിങ്ങനെ.. അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും മുറ്റുംവയസ്സിലുമപ്പനോടിങ്ങനെ... അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ.... അപ്പേടെ മോളുടെയാഗ്രഹമല്ലിയോ അപ്പനല്ലേയെന്നയോർമ്മവച്ചമ്മയും... അപ്പാനിനക്കെന്തു വേണമെന്നോർക്കുവാ- നപ്പേടെ മോളുടെനാവുവഴങ്ങീല, കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന് നിത്യവുമമ്മയുമപ്പനോടിങ്ങനെ... അപ്പനോടാവശ്യമേയുള്ളു നിത്യവും അപ്പനോ ആവശ്യമില്ലാത്ത ജന്മവും അപ്പനൊറ്റമരപ്പാലമാണതിലെത്രവട്ടം മക്കളേറികടന്നുപോം... അപ്പനൊരു പെരുംതച്ചന്റെപാവ, ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ. ജീവിതപ്പാലത്തിലാരോകുരുക്കിയ കേവലനല്ലോ, അപ്പനിന്നെപ്പൊഴും. 25-02-23