അൽപഭാഷണം_൨
ഉപയോഗശൂന്യമായ യാതൊന്നുംതന്നെ ഭൂമിയിലില്ല എന്നത് ഒരത്ഭുതമാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിനുതകുന്നപോലെ പ്രകൃത്യാ ഒരു വസ്തുവും പരോപകാരപ്രദമല്ലാതെ ഇല്ല എന്നതാണ് സത്യം. ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടുകൊണ്ടും പരസ്പരം , ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തിലായാലും, ഒടുവിലൊന്നും ഉപയോഗശൂന്യമായിത്തീരുന്നില്ല..
നിലച്ചുപോയൊരു
ഘടികാരംപോലും ദിവസത്തിൽ രണ്ടുതവണ
കൃത്യസമയം കാട്ടുന്നുണ്ട് . അതിനാൽ തന്നെക്കൊണ്ട് #ഒന്നിനുമുതകില്ല എന്ന ചിന്ത ഉപേക്ഷിക്കേണ്ടതും തന്നിൽ പ്രകൃതി കല്പിച്ചിരിക്കുന്ന കടമ എന്ത് എന്ന അന്വേഷിക്കാൻ മനസ്സുകൊണ്ട് തയ്യാറാകുകയും ചെയ്യുമ്പോൾ ജീവിതത്തിന്റെ അർത്ഥവ്യാപ്തി സ്വയം തിരിച്ചറിയാനാകും...
Comments