Posts

Showing posts from October, 2022

Steatopygia

Image
മുഴുത്ത സ്തനങ്ങളാൽ നീയൊരാകർഷണം  തീർക്കുമ്പോൾ ഞാനോർക്കുക.., അവയ്ക്കുള്ളിലൊരുപക്ഷേ നീണ്ടകാലുകളമർത്തിനോവിക്കാൻ ജീവനങ്കുരിക്കുന്ന ഞണ്ടൊന്നിനെയാണ്... വലിയനിതംബചലനത്താൽ നീ നീണ്ടസദസ്സിളക്കിമറിക്കുമ്പോൾ ഞാൻ ഓർത്തിരിക്കുക, "മാമാ സാറാ ബാൾട്ട്മാനെ" അല്ലെങ്കിൽ വൈദ്യശാസ്ത്രം പറഞ്ഞ Steatopygia യെയാണ്....

ഹരിയുടെഗീതങ്ങൾ

Image
ഒരു ലളിതഗാനമാണ്... ഹരിയുടെ ഗീതങ്ങൾ പാടാനിരുന്നുഞാൻ അരികിലണഞ്ഞുനീ ഈറനായീ..... കരിമുകിൽ മുടിതുമ്പിലൂർന്നുനിൽക്കും കൃഷ്ണ, തുളസീദളമാകെനനഞ്ഞിരുന്നു ചെറു മഴയേറ്റപോൽ നീയിരുന്നു... (ഹരിയുടെ.... "കണ്ണിനുകണ്ണു, മനമാകും കണ്ണതിനു"- മെന്നതുചൊല്ലിയിരിക്കേ... കണ്ണുകളാൽ നീ..യെന്നയുഴിഞ്ഞതു, മനകണ്ണാലെ ഞാനുമറിഞ്ഞൂ...  മനമെന്തിനോ തുടികൊട്ടിനിന്നൂ..... (ഹരിയുടെ...) ഒരുജലദളമാലെ, തിരിയണച്ചുയരും നിൻ മിഴികളിലൊരു നാളമുണർന്നൂ... നറുമിഴിപീലികൾ പിടയുന്ന നയനങ്ങൾ വെറുതേ വിളിച്ചെന്നു തോന്നിയെന്നിൽ.. ഒരുവിളിയൊച്ച കൊതിച്ചു ഞാനും...    (ഹരിയുടെ.....                    ശ്രീ..

അമ്മയ്ക്കെത്രവയസ്സായീ...

Image
അമ്മയ്ക്കെത്ര വയസ്സായീ പൊന്നുണ്ണിക്കൊരു സന്ദേഹം ഉണ്ണിജനിക്കുമുന്പേയെങ്ങാൻ അമ്മജനിച്ചതുമെന്നാണോ..? ഉണ്ണിജനിച്ചൊരുനാളിൽ ജനിച്ചു അമ്മയുമെന്നതുമറിയുക നീ ഉണ്ണിവളർന്നിടുമെന്നാലെന്നും അമ്മ ജനിച്ചതുപോൽ തുടരും അമ്മയ്ക്കാവില്ലൊരുനാളും നിന്നെ മറന്നുവളർന്നീടാൻ.. ഉണ്ണീയറിയുകയമ്മയ്ക്കില്ലൊരു നാളിലുമേറില്ലാ പ്രായം എന്നായാലും എപ്പോഴാലും അമ്മയ്ക്കൊരുമനമൊരുവയസ്സ്. അച്ഛനൊരാൽമരമായീടും അമ്മയതിൻ നറുതണലാകും അമ്മയുമച്ഛനുമൊത്തുചമയ്ക്കും കുഞ്ഞൊരു കൂട്ടിൽ നീ വളരും വാനം നിറയെ വളർന്നച്ഛൻമര- മാവോളം നിൻ തണലാകും താഴെ മരത്തിൻ ചില്ലയിലമ്മ ച്ചിറകുകളിൽ നീ കളിയാടും. നാളെ വളർന്നൊരു തരുവാകും നീ കൂടുചമയ്ക്കും പുതുതായി അരുമക്കിളിയും അവളുടെയോമൽ നറുനാമ്പുകളും നിൻസ്വന്തം.. എങ്കിലുമോർക്കുക നിൻതണലായി നിന്നുടെ പിമ്പേയൊരുജന്മം നീന്തിനടന്നു തളർന്നുമടങ്ങിയ അമ്മയുമച്ഛനുമൊരു പുണ്യം #ശ്രീ.

അത്തിമരത്തിലെ ഹൃദയം ..

Image
നിൻസൗഹൃദം ഭയന്നാണ് ഞാനെന്റെ ഹൃദയം അത്തിമരക്കൊമ്പിലെ പൊത്തിലൊളിപ്പിച്ചത്... ആരുടെയാർത്തി തീർന്നാലാണ് എനിക്കതെന്റെ നെഞ്ചോട് ചേർത്തുവയ്ക്കാനാകുക... നീയീ അത്തിമരച്ചുവട് ഒഴിഞ്ഞകന്ന് നീന്താൻ കാത്തിരിക്കയാണ് ഞാൻ  എനിക്കന്നോരമൊരു  പെരുമഴയായി പെയ്തുതീരണം എന്നിലുണർന്ന നിന്നോടുള്ള  വിശ്വാസമത്രയും തണുത്തുപൊഴിയണം.. ഉയിരിലേറ്റിയ  ജീവന്റെ ധാന്യം  വെന്തരിമണിയായി  തീർന്നാലുടൻ. നിനക്കുമാ മഴനനഞ്ഞിരിക്കാം.., കോൺകടലാസിൽ പകർന്ന് കൊറിച്ചുതുപ്പാം.. സ്മൃതികൾ  മഴയിരമ്പലിൽ മറക്കാം... #ശ്രീ.