ഉത്രാടപ്പാട്ട്

 കാര്‍ഷിക സമൃദ്ധിയുടെ ഒളി മങ്ങാത്ത ഓര്‍മകളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടനാളും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാടനാൾ സാധനസാമഗ്രികളും സസ്ത്രവുമൊക്കെ വാങ്ങാൻ മലയാളികള്‍ ഓട്ടത്തിലായിരിക്കും.

ഉത്രാടരാത്രി

മധുമഴപോലമ്പിളി വാനിലിന്നൊ-
രുത്രാടരാത്രി ചമച്ചിടുമ്പോൾ..
ഹൃദയാങ്കണങ്ങളിൽ
ആമോദമുണരുന്ന
തിരുവോണപ്പുലരിയടുത്തിടുമ്പോൾ..
ചെറുമലർപൂക്കളെപ്പോലെ കിടാങ്ങളീ
മലർവാടിയിലൂഞ്ഞലാടിടുമ്പോൾ
മനമൊരുപൊന്നോണരഥമേറിയേറെ
അകലെയകലെയായോടിടുന്നു ഞാനും,
ചെറുബാല്യകാലത്തിലെത്തിടുന്നു.....
#ശ്രീ.


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്