എന്റെ കവിത ( 10 )
ആകാശസീമകളിൽ
വിതകാത്തുസൂക്ഷിച്ച
പൊൻവിത്തായിരുന്നെന്റെ
കവിത....
വെയിൽപ്പൊയ്ത്തിന്റെ
ഇടവേളകളിലൊന്നിൽ
ഊർന്നുവീണതാണതെന്റെ
മണ്ണിൽ....
വെയിലേറ്റാലുരുകാതെ
മഴയേറ്റാൽ കുതിരാതെ
കിളിർത്തുവന്നതാണതെന്റെ
ഭൂവിൽ....
കുയിൽപ്പക്ഷിക്ക് കൂടുകൂട്ടാനും
മഴപ്പക്ഷിക്ക് മണ്ടിയൊളിക്കാനും
ബഹുപാർശ്വങ്ങളിലേക്ക്
ശിഖരമിടുന്നുണ്ടത്
നിശ്ചയം....
നറുപുഷ്പങ്ങൾ നന്മകളാണതിൽ,
ചെറുഫലങ്ങൾ സ്നേഹമാണതിൻ
വെറുപ്പുമണക്കാത്ത
തണലുതിർക്കയാണതിന്റ
ലതാഗൃഹം...
പെരുമഴയിലും കൊടുംചൂടിലും
മരംകോച്ചുന്ന തണുപ്പിലും
നിനക്കതിന്റെ ചുവടുതേടാം
കരുതലിന്റെ കമ്പളംനീർത്തി
കാത്തിരിക്കുമതെന്നുമെന്നും
നീതേടുംവരെ....
#sree... 6.11.21. 11.37pm
Comments