പിരിയുമ്പോൾ

..
പിരിയേണ്ടവർ തന്നെയാണ് നാം  
പുതുമ തീരുന്നദിനം
വീണ്ടും കണ്ടുമുട്ടുമെന്ന
പ്രതീക്ഷപോലുമില്ലാതെ
പിരിഞ്ഞുപോകണം,
ആരിൽനിന്നാകിലും..
വരാനിരിക്കുന്നത്
വസന്തങ്ങളായിരിക്കാം
എന്നിരുന്നാലും 
പിരിയേണ്ടവരാണ് നാം 
പരാതികൾ പകുത്തെടുത്ത്
പരിഭവങ്ങളെ വകഞ്ഞുമാറ്റി 
പടികടന്നുപോകണം
പരസ്പരം...
പിരിഞ്ഞകലുമ്പോൾ
മേഘവാതിലിനപ്പുറം
സൂര്യതേജസ്സുകളുണ്ടെങ്കിൽ,
ഞാനൊരു ചോദ്യം കൊണ്ടുപോകുന്നുണ്ട്..
ഭൂമിയിലാദ്യവസാനം
മനുഷ്യനായി മാത്രം,
ജീവിതമവതരിപ്പിച്ചവരുണ്ടാകുമോ. ?
..ശ്രീ..


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം