ഭയം_കൂട്ടാക്കിയ_യാത്രികന്റെ_ചിന്തകൾ
ഒന്ന്
`````````
പേടകയാത്രകൾക്ക് കൂട്ടിരുന്ന
പരീക്ഷകനായിരുന്നു മനസ്സ്.
അടയാളസന്ദേശത്തിന്
കാത്തിരുന്നവൻ.
കാത്തിരിപ്പിന്റെ
പകലിരവുകളിൽ
കനവുകടഞ്ഞു തീർത്തുവച്ചത്
കരളേറി, കടന്നുവന്നവരാരോ
കവർന്നുപോയി..
ബാക്കിയയായതൊരുപിടി ചിന്തകൾ
കഴുമരത്തിനു കയറുപോൽ.
രണ്ട്
°°°°°°°°°°
ദേശാന്തരങ്ങൾ താണ്ടി
പുണ്യനദികളിലാറാടി
പുണ്യഗേഹങ്ങളെവണങ്ങി
പിതാമഹൻ മടങ്ങിവന്നനാൾ....
പനയോലവിശറിയും ഭസ്മക്കിഴിയും
വാങ്ങിസൂക്ഷിച്ചതെന്തിനാവോ..?
യാത്രാമംഗളമോതി, അവയേകുവാനായിരുന്നോ.?
പരിത്യജിക്കലുകളില്ലാത്ത
തീർത്ഥാടനമാണ് ജീവിതം.
കൂട്ടിച്ചേർക്കപ്പെടുന്ന പുണ്യങ്ങളാണ്
ജിവിതയാത്രയിലെ ബന്ധങ്ങൾ..
ഓരോ നഷ്ടപ്പെടലുകളും
ഓരോ സ്വയം മരണങ്ങളായിരുന്നു..
മൂന്ന്
````````````
യാത്രകളവസാനിച്ചിരിക്കുന്നു...
ഒരുപിടി പൂക്കളാരാണീ അടയാളകുടീരത്തിലർപ്പിച്ചത്...
ശവകുടീരത്തിലർപ്പിക്കപ്പെട്ട പുഷ്പങ്ങൾ നോക്കൂ...
ഭാഗ്യ സൂനങ്ങളാണവ മൺമറഞ്ഞവനെക്കാൾ....
മണ്ണോട് ചേർന്നലിയുംവരെ ആരുമാരും ചവിട്ടിമെതിക്കപ്പെടാതെ...
അന്ത്യനിമിഷങ്ങളോർത്ത്, ആരും മുതലക്കണ്ണീരൊപ്പി വിലപിക്കാതെ...
സ്വസ്ഥജന്മങ്ങൾ.....
അവയുടെ ഓരോ ഇതളഴുകിച്ചേരുന്നതും നോക്കി,
കുഴിമാടഗർഭത്തിലിരിക്കയാണവൻ...
മരിച്ചിട്ടും ഭീതിമാറാത്തൊരു
മനസ്സുമായി..
#sree
Comments