കുഞ്ഞും വാടിയും
അഴകിയ മുറ്റത്തൊ-
രഴകാർന്ന തുമ്പിപോൾ
അരുമക്കിനാവൊന്ന്
വെയിൽകായുമ്പോൾ...
നിറയെപ്പൂക്കും നറു പനിനീർപ്പൂവിൻതല
അറിയാതെ നാണിച്ചുതാഴ്ന്നുപോയീ...
നടുമുറ്റത്തുളസിതൻ
ദലമൊന്നുകൊതിയോടെ-
യവളുടെ വാർമുടിത്തുമ്പുതേടീ....
ചെറുമുല്ലപ്പുഞ്ചിരി വരവേൽപ്പുപോലവെ,
അവളുടെ വാർമുഖം നോക്കിനിന്നു...
ചൊടികളിൽ വിടരുവാൻ കൊതിതേടി ചെന്തെറ്റി
മലരുകൾ പുതുചിരിതൂകിനിന്നു..
നറുമന്ദാരം അകിൽ മണവുമായവളുടെ
ചെറുചേലത്തുമ്പിൽ പടർന്നുനിന്നൂ..
ഒരുപിച്ചകവള്ളിയരുമയായവളുടെ
നറുവിരലിൽ മുത്തിയോമനിച്ചു..
ചെറുമുറ്റത്തൊരുകൊച്ചു
വാസന്തം തീർക്കുന്ന
നറുവാടി പൂർണ്ണതതേടിടാനായ്
പുലരുമ്പോളോമനേ
നിൻപദനിസ്വനം
പതിവായി പതിവായി കാത്തിടുന്നു.
Sree... 14.11.21 4.10 am
Comments