മൗനത്തിന്റെ വില




ശബ്ദകോലാഹലമാണ് നീയെങ്കിൽ
ശബ്ദമില്ലാത്ത ശക്തനാണു ഞാൻ
കിലുകിലാരവമുന്നയിച്ചാലും നീ
പഥിതപാത്രത്തിൽ പൊഴിയുന്ന തുട്ടുകൾ..
ഒരുസ്വരവുമുതിർക്കില്ല കനമില്ല,
പെരിയവിലയാണ് കാവലിലാണുഞാൻ..

"നിറയെനിന്നു ചിലക്കിലും ഭാരത്താൽ
വലിയതെന്നു നിനയ്ക്കിലുമോർക്കണം
വാഗ്മിയാകേണ്ട ശബ്ദം ചമയ്ക്കേണ്ട
മൂല്യമേറുവാൻ മൗനവുമായിടാം..."

നോട്ടു നാണയത്തോടിതു ചെല്ലുന്നു
ഓർക്ക മൗനത്തിൻ 
വില തീർച്ചവയ്ക്കേണ്ട.
-sree-

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം