ഒരു ലളിതഗാനം
#ഒരു_ലളിതഗാനം
കൂത്തമ്പലത്തിന്റെ അരമതിൽചാരിനീ
കൂത്തുകഴിഞ്ഞിട്ടും നിന്നതെന്തേ..
കൂട്ടുചമയങ്ങളഴിച്ചുഞാൻ പോരുമ്പോൾ
കൂട്ടുവരാൻ കാത്തുനിന്നതാണോ...
(കൂത്തമ്പലത്തിന്റെ...)
ഫൽഗുനവേഷത്തിലാടിഞാൻ
നിൽക്കുമ്പോൾ
ചിത്രാംഗദയായിരുന്നുനീ..,
ഞാനപ്പോൾ, ഉത്തരാസ്വയംവരമാടിനിന്നൂ..
ഉത്തരീയംകൊണ്ട് മെയ്പാതിമറച്ചനീ
ഉത്തമമാം ദാരുശില്പമായ്നിന്നൂ
ഉത്സവതുടിതാളമുയിരാകെ നിറഞ്ഞൂ...
(കൂത്തമ്പലത്തിന്റെ...)
കൃഷ്ണനാട്ടം പകർന്നാടുവാനായിഞാൻ
കൃഷ്ണവേഷംചാർത്തികാത്തിരിക്കേ
കേളികൊട്ടുണരുന്നവേളയിലാരാരും
കാണതെ ചാരത്തുവന്നതെന്തേ
കാതരവാക്കുകൾ ചോരുമ്പോളാമിഴി
കോണിൽ തെളിഞ്ഞതിന്നേതുരാഗം..
(കൂത്തമ്പലത്തിന്റെ....)
#ശ്രീ
Comments