വീട്



രാജപാതകളിലേക്കുമാത്രം
തുറന്നുവച്ച
ആഗമന നിർഗ്ഗമനദ്വാരങ്ങളാണ്
വീടുകളിൽ...

ചുറ്റിനുമുള്ള കാഴ്ചകളെയത്
അതാര്യസ്ഫടിക ജനാലകളാൽ
മറച്ചിരിക്കുന്നു നിത്യം.

പഴയവാതിലുകൾ,
തുറന്നാൽ
വെയിൽത്തടങ്ങൾ,
തണ്ണീർത്തടാകങ്ങൾ,
ഹരിതഭൂമികൾ,
വയലോലകൾ,
അയവാട്ടിനിൽക്കുന്ന
പശുക്കിടാങ്ങൾ,
പുഴമണൽപ്പരപ്പുകൾ,..
ഇല്ലയൊന്നുമിനി
പഴയവാതിലുകളെ
നാമെന്നോ കൊട്ടിയടച്ചു.

വീടുകൾ...
നാലുകാൽ പുരകളല്ല
നാലുകെട്ടിൻ പ്രൗഡിയല്ല
മച്ചില്ല പത്തായമില്ല
ഉത്തരം താങ്ങുന്ന
ഗൗളികളുമില്ല...
വീടുകളല്ലിന്ന്
സമുച്ചയങ്ങൾ മാത്രം..

ജീവഞരമ്പുകളില്ലതിൽ
ഉച്ചിമുതൽ പാദംവരെ,
ആരൂഡംമുതൽ
അടുക്കളകൾവഴി
പൂമുഖംവഴി,
വിസർജ്ജ്യമൊഴുക്കുന്ന
പൈപ്പുകൾ... 
പുതു സംസ്കാരത്തിന്റെ
നീർച്ചാലുകൾ...
ഒഴുക്കുമറന്ന പുഴകളിൽ
വഴുക്കൻ രസമൊലിപ്പിച്ച്
അടച്ചുമൂടിയ സംസ്കാരം.

വിടില്ലാത്ത സംസ്കാരം
വീടുമറന്ന സംസ്കാരം.

ശ്രീ.


Comments

Unknown said…
നല്ലെഴുത്ത്.. 👌

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്