ഒരു നിരർത്ഥഭാഷണം



പ്രതിമകൾ...,
പ്രതിമകൾ...,
പ്രതിമകളമരന്മാർ.
പ്രതിമകളിലൂടെ
പുനർജ്ജനിച്ചവരെത്ര..
കാകവിസർജ്യങ്ങൾ
പേറി പുളഞ്ഞോരെത്ര..
കല്ലുപോൽ നിൽപ്പോരെത്ര..
വായില്ലാത്തപ്പന്മാർ
വാക്കില്ലാ പ്രതീകങ്ങൾ.

ഓർക്കുക,
മഹാന്മാർക്കാവതുണ്ടായെങ്കിൽ
തച്ചുടച്ചേനെ സ്വയം
തല്പരരല്ലാത്തവർ
പിന്നെയാ ശിലപാകി-
യിന്നവർ തീർത്തേനെ
നന്മയാമാതുരാലയ
ശ്രീകോവിൽ നാടാകവെ.

ഓർക്കുക മഹാന്മാർക്ക്
കാഷ്ഠാഭിഷേകം ചെയ്യും
സ്മാരകപ്രതിമകളല്ല നാം തീർക്കേണ്ടതു...
ആതുരാലയങ്ങളാണാവശ്യം വേണ്ടുകിൽ
ആയതിൻ നാമം നമുക്കാമഹാനേകാമല്ലോ.

ചിന്തകൾ ചന്തികളിൽ
അങ്കുരിക്കുന്നോർക്കത്
ചന്തമാകില്ലെന്നെനി
ക്കറിയാമെന്നാകിലും.
ചൊന്നുപോയ് ക്ഷമിക്കുക
ചിന്തനം ചെയ്തീടുക...
#ശ്രീ..


Comments

Unknown said…
👌👌👌👌

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്